“ട്രാഫിക്” എന്ന ചിത്രം ഇറങ്ങുന്നതിനു മുൻപ് തന്നെ മലയാളികൾക്ക് സുപരിചിതയാണ് നമിത പ്രമോദ്. സീരിയലിലൂടെ നമിത കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തിരുന്നു. ട്രാഫിക്കിലെ റിയ എന്ന കഥാപാത്രവും അതിനു ശേഷമിറങ്ങിയ പുതിയ തീരങ്ങളിലെ നായികാകഥാപാത്രവുമൊക്കെ നമിതയെ പതുക്കെ പതുക്കെ മലയാള സിനിമയിലെ മുൻനിര നായികമാരുടെ നിരയിലേക്കുയർത്തി.സിനിമയുടെയും ഷോകളുടെയും ഭാഗമായി നിരവധി യാത്രകൾ ചെയ്തിട്ടുള്ള നമിതയ്ക്ക് താൻ നടത്തിയ യാത്രകളെക്കുറിച്ചു പറയുമ്പോൾ നൂറുനാവാണ്.ഇപ്പോഴിതാ നമിത പ്രമോദിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നമിത പ്രമോദ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

താരത്തിന്റേതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഈശോ ആണ് നമിതയുടെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ഏറ്റവും പുതിയ സിനിമ.താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ഫോട്ടോകളും എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.നിരവധി കമ്മന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് എത്തിയിരിക്കുന്നത്. ചിത്രത്തിൽ അതി സുന്ദരിയാണ് നമിത.