മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോളേജിലെ ശൗചാലയത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന സംഭവത്തിലാണ് നടപടി.കര്‍ണാടകയിലെ ഉഡുപ്പിയിലെ സ്വകാര്യ പാരാ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തില്‍ സഹപാഠിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ മംഗളുരു പോലീസ് സ്വമേധയാ കേസെടുത്തു. വിദ്യാര്‍ഥിനികളായ ഷബ്‌നാസ്, അലീമ, അല്‍ഫിയ എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവുമായി ബന്ധപ്പെട്ട് നേരത്തെ ഇവരെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോളേജിലെ ശൗചാലയത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന സംഭവത്തിലാണ് നടപടി. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. വീഡിയോ ചിത്രീകരണത്തിനിരയായ വിദ്യാര്‍ത്ഥിനി പരാതി നല്‍കാൻ തയ്യാറായില്ല. ഇതോടെയാണ് മംഗളുരു പോലീസ് സ്വമേധയാ കേസെടുത്തത്.ദേശീയ വനിതാ കമ്മീഷൻ അംഗങ്ങള്‍ ഉഡുപ്പിയിലെത്തി. വനിതാ കമ്മീഷൻ അംഗം ഖുഷ്‌ബു സുന്ദറും ബുധനാഴ്‌ച വൈകുന്നേരം കോളജ് സന്ദർശിച്ചു. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് താൻ വന്നതെന്ന് ഖുഷ്‌ബു മാധ്യമങ്ങളോട് പറഞ്ഞു.
കേസ് പൂര്‍ണമായും മനസ്സിലാക്കേണ്ടതുണ്ട്. രണ്ട് ദിവസം താൻ ഇവിടെയുണ്ടാകും. പൊലീസില്‍ നിന്ന് സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ തേടും.എന്താണ് സംഭവിച്ചതെന്ന് കോളജ് മാനേജ്‌മെന്‍റില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ചോദിച്ചറിയും. ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരുമായും ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും ഖുഷ്ബു സുന്ദർ വ്യക്തമാക്കി. എന്നാൽ വീഡിയോ ചിത്രീകരണത്തിന് ഇരയായ വിദ്യാര്‍ഥിനിയും പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളും രണ്ട് വ്യത്യസ്‌ത മതങ്ങളില്‍പ്പെട്ടവരാണെന്നും മൂന്ന് വിദ്യാര്‍ഥിനികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിട്ടുണ്ട്. അതേസമയം സംഭവത്തില്‍ മാല്‍പെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ കുപ്രചരണങ്ങള്‍ നടത്തരുതെന്ന് എസ്‌പി അക്ഷയ് മചീന്ദ്ര മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ പൊലീസ് അറിയിച്ചു.
