മലയാള സിനിമാ ലോകത്ത് ഏറെ നിറഞ്ഞു  നിന്ന നടിയാണ് മൈഥിലി. നിരവധി ആരാധകർ ഉള്ള നടി  എന്നും പറയാം . മലയാളത്തിൽ വളരെ ചുരുങ്ങിയ ചിത്രങ്ങൾ മാത്രമേ ചെയിതിട്ടില്ലെങ്കിലും ചെയിത ചിത്രങ്ങൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ ഉള്ളതായിരുന്നു . എന്നാൽ “ബ്രൈറ്റി ബാലചന്ദ്രൻ” എന്നാണ് യഥാർത്ഥ പേരെങ്കിലും അഭിനയ ലോകത്ത് “മൈഥിലി” എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത്. 2009 ൽ പുറത്തിറങ്ങിയ “പാലേരി മാണിക്യം” എന്ന  ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ  താരം പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി നായികാ വേഷങ്ങളിലൂടെ അഭിനയ ലോകത്ത് സജീവമായി മാറുകയായിരുന്നു.ആദ്യമായിട്ട് മമ്മൂട്ടിയുടെ നായികാ ആയിട്ടാണ് എത്തിയത് .

എന്നാൽ ഈ ഇടയ്ക്ക്  താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു.ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയുടെ ജീവിത പങ്കാളി.വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തു ഇരിക്കുവായിരുന്നു നടി. എന്നാൽ ഇപ്പോൾ മൈഥിലിയുടെയും ഭർത്താവിന്റെയും ജീവിതത്തിലേക്ക് പുതിയ  സന്തോഷം വന്നിരിക്കുകയാണ്. എന്ത് എന്നാൽ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അഥിതി വരൻ പോവുകയാണ്. ഇരുവരും അതിഥിയെ സ്വികരിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ഇപ്പോൾ  ഇതാ മൈഥിലിയെ കാണാൻ ആയിട്ടു മൈഥിലിയുടെ സുഹൃത്തുക്കൾ ആയ മഞ്ജുവും ഗ്രേസ് ആന്റണിയും എത്തിയിരിക്കുകയാണ് .ഇരുവരും മൈഥിലിയെ കാണാൻ വന്ന ചിത്രം ഗ്രേസ് ആന്റണിയും സോഷ്യൽ മീഡിയ പേജിൽ പങ്കു വെച്ചിരുന്നു .ഇപ്പോൾ മൂന്നുപേരുടെയും ചിത്രങ്ങൾ ആണ് വൈറൽ  ആയികൊണ്ടിരിക്കുന്നത്.