മലയാളി  പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ, ഇപ്പോൾ താരം തന്റെ മകനും,അച്ഛനും ഫിഫ ലോക കപ്പ് വേദിയിൽ എത്തിയ വീഡിയോ ആണ് താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചെത്തിയിരിക്കുന്നത്. ലോകത്തിൽ തന്റെ മകൻറെ സന്തോഷം ആണ് എനിക്ക്  വലുത് നവ്യ പറയുന്നു. തനിക്കു അവരുടെ കൂടെ പോകാൻ കഴിയാഞ്ഞത് തന്റെ ഷൂട്ടിങ് തിരക്ക് കാരണം ആണ് നവ്യ  പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഫിഫ ലോകകപ്പിൽ എന്റെ മകനും,അച്ഛനും. എന്റെ ജീവിതം അവന്റെ സന്തോഷം, നിന്നെ ഞാൻ ഒരുപാടു സ്നേഹിക്കുന്നു. ‘അമ്മ രാത്രി മുഴുവൻ ഷൂട്ടിങ് തിരക്കിൽ ആണ്  ഇതാണ് നവ്യ പങ്കുവെച്ച കുറിപ്പ്. സോഷ്യൽ മീഡിയിൽ സജീവമായ താരം മിക്കപോലും തന്റെ മകന്റെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഈ അടുത്തിടക്ക് മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചെത്തിയിരുന്നു.

അനീഷ് ഉപാസന സംവിധാന ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ ആയിരുന്നു നവ്യ അഭിനയ ലോകത്തു എത്തിയത്, പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച നടി വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു എന്നാൽ ഒരുത്തി എന്ന ചിത്രത്തിലൂടെ താരം വീണ്ടും അഭിനയത്തിൽ സജീവമാകാൻ തുടങ്ങി.