പ്രശസ്‌ത ചലച്ചിത്ര താരം നവ്യാ നായർ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജന്മ നാടിനെ കുറിച്ച് പരാമർശിച്ചപ്പോൾ മുതുകുളത്തെ ജനങ്ങൾ അപമാനിച്ചു സംസാരിച്ചത്.നവ്യാനായരുടെ സംസാരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി സാമൂഹ്യ സംസ്‌കാര്യ പ്രേവർത്തകരും കലാകാരന്മാരും പൊതു പ്രവർത്തകരും ശക്തമായ പ്രതിഷേധം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനെതിരെ ഇപ്പോൾ സോഷ്യൽ മീഡിയ രംഗത് എത്തിയിരിക്കുകയാണ്.തീരദേശം എന്ന നിലയിൽ മുതുകുളം കായംകുളത്തു വെള്ളം ഉണ്ടെന്നു കാര്യം സത്യമാണ്.അതൊരു അനുഗ്രഹമാണ്.ജല സമ്പത്തു ഒരു നിസാര കാര്യം അല്ലാലോ.ഒരുപാട് പ്രശസ്തർക് ജന്മം നൽകിയ നാടാണ് മുതുകുളം.

ആയിരത്തി തൊള്ളായിരത്തി മുപ്പത്തി എട്ടിൽ പുറത്തിറങ്ങിയ ആദ്യത്തെ ശബ്‌ദ ചിത്രം ആയ ബാലൻ എന്ന സിനിമയ്ക്കു വേണ്ടി കഥയും സംഭാഷണവും എഴുതിയത് മുതുകുളം രാഘവൻ പിള്ളയാണ്.മുതുകുളത്തെ ലോകത്തെ അറിയിച്ച മുതുകുളം പാർവതി അമ്മയും പതന്മരാജനും ഈ നാട് ജന്മം നൽകിയവരാണ്.ഒരു സിനിമകാരി ആയിട്ടുകൂടി അതൊന്നു അനുസ്മരിച്ചു കണ്ടില്ല.സ്വന്ധം നാടിനെ ഇങ്ങനെ അധിക്ഷേപിക്കാൻ പാടില്ലായിരുന്നു.നവ്യാനായരുടെ ഈ വളർച്ചയിൽ പെറ്റമ്മ പോലെ തന്നെ നാടിനും പങ്കുണ്ട്.