റാഞ്ചിയിലുള്ള പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ പ്രതിയായ ഷാരൂഖ് നിരന്തരം ശ്രമിച്ചിരുന്നു . പത്തു ദിവസം മുൻപ് ഇയാള്‍ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും താനുമായി സൗഹൃദം സ്ഥാപിക്കണമെന്നായിരുന്നു ആവശ്യപ്പെടുകയും ചെയ്തു . തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഇതേ ആവശ്യവുമായി വീണ്ടും വിളിച്ചു. സംസാരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി ഇക്കാര്യം പിതാവിനെ അറിയിച്ചിരുന്നു.ചൊവ്വാഴ്ച യുവാവിന്റെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിക്കാമെന്നു പിതാവ് പെണ്‍കുട്ടിക്ക് ഉറപ്പുനല്‍കി. തുടർന്ന് ഉറങ്ങുവാനായി പെൺകുട്ടി മുറിയിലേക്ക് പോകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഉറക്കെ നിലവിളിച്ച് പിതാവിന്റെ മുറിയിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളാണ് തീയണച്ച് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മരണത്തിനു മുൻപ് പെൺകുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.പൊലീസ് പിടികൂടിയ പ്രതി ചിരി നിർത്താതെ ജീപ്പിൽ കയറി പോകുന്ന വിഡിയോ ആണ് ഇപ്പോൾ സൈബർ ലോകത്തു നിറയുന്നത് . സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയരുകയാണ്.
https://twitter.com/AkhileshKant/status/1563854018891329536?s=20&t=WUC8-PIgZlA-dno4qpVeIA