കർഷകസമര വേദിയിൽ യുവാവിനെ കൊന്നു കെട്ടിത്തൂക്കിയ നിലയിൽ  .ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചു എന്ന പേരിലാണ് യുവാവിന്റെ കൈ വെട്ടി മാറ്റിയതിന് ശേഷം  കൊന്ന കെട്ടി തൂക്കിയത് .ഹരിയാന അതൃത്തിയിലുള്ള കുണ്ടലിയിലാണ് സംഭവം നടന്നത് .നിഹാക് സിക്കുകാരാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം .കൊല്ലപ്പെട്ട ആളെ ഇതുവരെയും തിരിച്ചറിഞ്ഞട്ടില്ല .വളരെ ദാരുണമായ കൊലപാതകമാണ് നടന്നിരിക്കുന്നത് .

ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു യുവാവിന്റെ മൃതദേഹം കയ്യും കാലും മുറിച്ചുമാറ്റി പോലീസ് ബാരിക്കേഡിന് മുകളിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.കർഷക സമരവേദിയിൽ താത്കാലികമായി സ്ഥാപിച്ചട്ടുള്ള ഗുരുധാരയിൽ പ്രവേശിച്ചതിന് ശേഷം .സിഖ് മത ഗ്രന്ഥമായ ‘ഗുരുഗ്രന്ഥ്സാഹിബിനെ’ അപമാനിക്കുകയും .അതിന്റെ താളുകൾ ഇയാൾ  കീറുകയും ചെയ്തിരുന്നു എന്നായിരുന്നു ആരോപണം .ഇതിനെ തുടർന്നാണ് സിഖ് വിഭാഗത്തിലെ പോരാളികൾ എന്ന് വിശഷിപ്പിക്കുന്ന നിഹാങ്കുകൾ അയാളെ പിടിക്കുകയും അതിനെ ശേഷം സമരവേദിക്ക് പുറകുവശം കൊണ്ടുപോയി കൃത്യം നടത്തിയതും  എന്നാണ് പറയുന്നത് .പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .

https://www.youtube.com/watch?v=nyj1TdiqoEQ

നിഹങ്കുകൾ ആണ് ഇതിന് പിന്നിൽ എന്നാണ് പറയുന്നത് .കൂടാതെ ചില നിഹങ്കുകൾ ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായും പറയുന്നു .എന്നാൽ പോലീസ് ഈ കാര്യത്തിൽ സ്ഥിതീകരണം ഒന്നുംതന്നെ നൽകിയിട്ടില്ല .ഈ വിഷയത്തിൽ പ്രതികരിക്കാൻ കർഷകരും ഇതുവരെയും തയ്യാറായിയിട്ടില്ല .സിഖ് മത വിശ്വാസികളിലെ  തീവ്രനിലപാടുള്ള സിഖ് മത വിശ്വാസത്തിലെ പോരാളികൾ എന്ന് വിശേഷിപ്പിക്കുന്ന ആളുകളാണ് നിഹാൻങ്കുകൾ .