2006 ൽ പുറത്തിറങ്ങിയ “അച്ഛനുറങ്ങാത്ത വീട്” എന്ന ചിത്രത്തിലെ ലിസമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിലേക്ക് കയറിക്കൂടിയ നടിയാണ് മുക്ത. സിനിമ ജീവിതത്തിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു ഗായിക റിമിടോമിയുടെ സഹോദരൻ കൂടിയായ റിങ്കു ടോമിയുമായുള്ള വിവാഹം.

വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽകുകയായിരുന്നെങ്കിലും തന്റെ മകളുടെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുമായി നിരന്തരം ഷെയർ ചെയ്യുന്നതിൽ താരം ഒട്ടും മടി കാണിക്കാറില്ല. എന്നാൽ വീണ്ടും അഭിനയ രംഗത്തേക്ക് സീരിയൽ വഴി ഒരു തിരിച്ചു വരവിനു ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ ഒരു ചാനലിൽ തന്റെ കഴിഞ്ഞകാലങ്ങളിൽ താൻ നേരിട്ട പ്രതിസന്ധികളെ പറ്റി പറഞ്ഞിരിക്കുകയാണ് .

ചേച്ചിയാണ് തനിക്ക് അഭിനയിക്കാൻ കഴിവുണ്ടെന്ന് ആദ്യമായി പറഞ്ഞത്. അതിനുശേഷം ഒരുപാട് സംവിധായകർക്ക് ഫോട്ടോകൾ അയക്കുകയും ചെയ്തു. അങ്ങനെയാണ് ഓഡിഷൻ വഴി ആദ്യ ചിത്രമായ “അച്ഛനുറങ്ങാത്ത വീട് ” എന്ന സിനിമയിലേക്ക് താൻ വരുന്നത് .അതിനുശേഷം ഷൂട്ടിംഗ് സെറ്റുകളിൽ പോകുമ്പോൾ തനിക്ക് കൂട്ടായി വന്നിരുന്നത് തന്റെ അച്ഛൻ തന്നെ ആയിരുന്നു. എന്നാൽ അമ്മയുമായുള്ള ചില പ്രശ്നങ്ങൾ കാരണം ഞാനും അമ്മയും ചേച്ചിയും വീട് വിട്ടിറങ്ങുകയും ചെയ്തു. ആ സമയങ്ങളിൽ നടൻ സുരേഷ് ഗോപി ഒരുപാട് സഹായിച്ചിരുന്നതെന്നും മുക്ത പറയുന്നു.

പിന്നീട് താൻ ആണ് അമ്മയെ നോക്കിയതും ചേച്ചിയെ പഠിപ്പിക്കുകയും വിവാഹം നടത്തുകയും ചെയ്തത്. പിന്നീട് തന്റെ വിവാഹ ചിലവും തന്റെ സമ്പാദ്യത്തിൽ നിന്ന് തന്നെയായിരുന്നു.എന്നാൽ ആ പ്രതിസന്ധികൾ എല്ലാം തരണം ചെയ്തു നല്ല സന്തോഷത്തിലാണ് താരം ഇപ്പോൾ ജീവിക്കുന്നത്.