മുക്തയെ അതികം ആർക്കും അറിയില്ലെങ്കിലും മകളെ അറിയാത്തവർ ആയിട്ടു ആരും തന്നെ ഉണ്ടാവില്ല . മലയാളത്തിന് പുറമേ തമിഴ് സിനിമാ ലോകത്തും ശ്രദ്ധേയമായ വേഷങ്ങളാൽ തിളങ്ങി നിൽക്കാൻ കഴിഞ്ഞ താരമാണ് മുക്ത. എന്നാൽ വിവാഹത്തിനു മുമ്പ് അഭിനയ ലോകത്ത് സജീവമായിരുന്നെങ്കിലും പിന്നീട് വിവാഹ ശേഷം സിനിമ ലോകത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം. മലയാളത്തിന്റെ പ്രിയ ഗായികയായ റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയാണ് താരത്തെ  വിവാഹം ചെയ്തിരുന്നത്.

സിനിമയിൽ  നിന്നും മാറിനിന്ന മുക്ത തന്റെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി  പങ്കു വെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ അധികം  സജീവമാണ് മുക്തയും മുക്തയുടെ മകളും. ഈ അടുത്ത സമയത്തു ഇറങ്ങിയ സൂരജ് വെഞ്ഞാറമൂട് നായകൻ ആയി എത്തിയ ചിത്രം പത്താം  വളവിൽ മുക്തയുടെ മകളും സുരാജിന്റെ മകളുടെ വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ സ്റ്റൈലിഷ് കോസ്റ്റ്യൂമുകളിലുള്ള ഫോട്ടോഷൂട്ടുകളാൽ താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. നിരവധി ആരാധകർ മുക്തക്കും മകൾക്കും കമെന്റുകൾ ആയിട്ടു എത്തിയിട്ടുണ്ട്.