വളരെ നാളുകളായി സിനിമയിൽ സജീവമായ താരമാണ് മുക്ത. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരുപോലെ തിളങ്ങിയ താരം കൂടിയാണ് മുക്ത. സിനിമയിൽ ഏറെ സജീവമായ സമയത്ത് ആയിരുന്നു താരം വിവാഹിതയായത്. ഗായിക റിമി ടോമിയുടെ സഹോദരൻ ആയിരുന്നു മുക്തയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം സിനിമയിൽ നിന്ന് താരം വിട്ട് നിൽക്കുകയാണെകിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. അടുത്തിടെ ആണ് കൂടത്തായി എന്ന പരമ്പരയിൽ കൂടി താരം വീണ്ടും പ്രേഷകരുടെ മുന്നിൽ എത്തിയത്. ശക്തമായ കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിച്ചത്. ഗംഭീര സ്വീകരണം ആണ് മുക്തയുടെ തിരിച്ച് വരവിൽ പ്രേക്ഷകർ നൽകിയത്. വളരെ പ്രയാസം യേറിയതും വെല്ലുവിളി ഉള്ളതുമായ കഥാപാത്രമായാണ് മുക്ത പരമ്പരയിൽ എത്തിയത്. പരമ്പര തീർന്നതോടെ താരത്തിന് തമിഴിൽ നിന്നും അവസരങ്ങൾ വന്നു. ഇപ്പോൾ ഷൂട്ടിങ്ങുകളുടെ തിരക്കിൽ ആണ് താരം.
എന്നാൽ സോഷ്യൽ മീഡിയയിൽ മുക്തയും മകളും തമ്മിലുള്ള ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. മകൾക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പല ലുക്കിൽ ഉള്ള ചിത്രങ്ങൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രങ്ങൾ കാണാം,