Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇയാള്‍ ഒട്ടും ശരിയാവില്ല, ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു

മലയാളത്തിന്റെ സ്വന്തം താര രാജാവാണ് മോഹൻലാൽ. മോഹൻലാലിന്റെ കഴിവിൽ ഇന്ത്യൻ സിനിമ ലോകം തന്നെ പല തവണ തലകുനിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു.

ഒരു നല്ല നടൻ മാത്രമല്ല താൻ എന്നും ഒരു മികച്ച ഗായകനും അതിലുപരി മികച്ച നർത്തകനും കൂടിയാണ് താൻ എന്ന് താരം പലതവണ ആരാധകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്.  അച്ഛന്റെ പാതയെ പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. മകള്‍ വിസ്‌മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. താരത്തിന്റെ അഭിനയ ജീവിതത്തിനു ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ നിന്നത് അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയാണ്. തന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് സുചിത്രയെന്നും മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് നടൻ മുകേഷ് പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

Advertisement. Scroll to continue reading.

‘മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ അയച്ചു. അങ്ങനെ ഓഡിഷന് വിളിച്ചു. അപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞ് ഓഡിഷന് വിളിച്ചാല്‍ നീ എന്തായാലും പോവണമെന്ന്. അങ്ങനെ അവിടെ ചെന്ന് ഓഡിഷന് ശേഷം നാല് പേരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. അതില്‍ രണ്ട് സംവിധായകന്മാര്‍ നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്.കാരണം ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ ഫാസില്‍ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക്ക് കൊടുത്തു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്. അന്ന് രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയതെന്നും’ മുകേഷ് പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നടൻ മാമുക്കോയയുടെ മരണം സിനിമ പ്രേമികളെ മാത്രമല്ല മൊത്തം പ്രേഷകരിലും സങ്കടം ഉണ്ടാക്കി. ഇനിയും ആ തഗ് ഡയലോഗുകൾ പോലും ഉണ്ടാവില്ലല്ലോ എന്ന സങ്കടം ആണ്. മലയാള സിനിമയിലെ എല്ലാ പ്രമുഖൻമാരുടെ കൂടെയും...

സിനിമ വാർത്തകൾ

ഹാസ്യ രീതിയിൽ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ഒരു നടൻ ആയിരുന്നു കൊച്ചിൻ ഹനീഫ, അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയിൽ ഒരിക്കലും നികത്താൻ കഴിയുന്ന ഒന്നല്ലായിരുന്നു, ഹനീഫയും, മമ്മൂട്ടിയും നല്ല ആത്മ ബന്ധം ഉള്ള...

സിനിമ വാർത്തകൾ

താൻ എന്തുകൊണ്ട് സൂപ്പർ സ്റ്റാർ ആയില്ല എന്ന് പലരും തന്നോട് ചോദിച്ചട്ടുണ്ടെന്നും,അതിനു ഇതുവരെയും  ഉത്തരം കൊടുത്തിട്ടില്ല എന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്, എന്നാൽ അതിനൊരു കാരണം ഉണ്ടെന്നു മുകേഷ് തുറന്നു പറയുകയാണ്, പല...

സിനിമ വാർത്തകൾ

മുകേഷ് കഥകൾ എന്ന പരുപാടിയിൽ മുകേഷ് നിരവധി താരങ്ങളുടെ കഥകൾ പറയാറുണ്ട്, ഇപ്പോൾ കെ പി എ സി ലളിതയെ കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ഞങ്ങൾ...

Advertisement