Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

ഇതെന്താ ഷോറൂമോ? ധോണിയുടെ വാഹനശേഖരം കണ്ടു അമ്പരന്നു വെങ്കടേഷ് പ്രസാദ്; എന്താ ഇതിന്റെ ഒക്കെ ആവശ്യമെന്നു സാക്ഷി 

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ വാഹനങ്ങളോടുള്ള പ്രിയം ഈയൊരൊറ്റ വിഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. ബൈക്കുകളോടാണ് ധോണിക്ക് ഏറ്റവും താല്പര്യം. ചെറുപ്പം മുതൽ സ്വന്തമാക്കാൻ ആഗ്രഹിച്ച ബൈക്കുകളെല്ലാം ധോണിയുടെ ഗാരേജിലുണ്ട്. ഈ കളക്ഷനെ കുറിച്ച് ധോണി തന്നെ പലപ്പോഴും വാചാലനായിട്ടുമുണ്ട്.. . വിന്റേജ് വാഹനങ്ങളോട് പ്രത്യേക താല്‍പര്യം കാട്ടുന്ന ധോണി വിവാഹ വാര്‍ഷികത്തിന് ഭാര്യ സാക്ഷിക്ക് പല തവണ പഴയ മോഡല്‍ കാര്‍ സമ്മാനമായി നല്‍കിയിട്ടുണ്ട്. കരിക്കാട് താരം കെ എൽ രാഹുലിനും ബൈക്ക് ആണ് വിവാഹസമ്മാനമായി ധോണി നൽകിയത്. കാര്യം ഈ വാഹനങ്ങളൊക്കെ ധോണിക്ക് ഭ്രാതാണെങ്കിലും ഭാര്യയും വീട്ടുകാരും എപ്പോഴും കളിയാക്കുമെന്നാണ് ധോണി പറയുന്നത്. ഇത്രയേറെ വാഹനങ്ങളുടെ ആവശ്യം എന്താണെന്നു സാക്ഷി ചോദിക്കുമെന്നും ധോണി പറയുന്നു. ധോണിയുടെ ഗ്യാരേജില്‍ അപൂര്‍വ്വ മോഡല്‍ കാറുകള്‍ മുതല്‍ ഏറ്റവും പുതിയ മോഡല്‍വരെയുണ്ട്. കാറുകളോടൊപ്പം ബൈക്കുകളുടെയും വലിയ ശേഖരമാണ് ധോണിക്കുള്ളത്. നേരത്തെ ഹർദിക് പാണ്ട്യ ധോണിയുടെ വാഹന കളക്ഷൻ കണ്ട അത്ഭുതപീറ്റിരുന്നു.ഗാര്ഗിന്റെ ഒരു ചിത്രവും പാണ്ട്യ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ ധോണിയുടെ വീട്ടിലെ ഗ്യാരേജ് സന്ദര്‍ശിച്ച് കണ്ണുതള്ളിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ്. ഒരു ഷോറൂം പോലെയാണ് ധോണിയുടെ ഗ്യാരേജെന്നും അവിടെ കാണാന്‍ സാധിക്കാത്ത വാഹനങ്ങളില്ലെന്നുമാണ് വെങ്കടേഷ് പ്രസാദ് പറയുന്നത്.

Advertisement. Scroll to continue reading.

‘വളരെ രസകരമായതും കൗതകമുള്ളതുമായ വാഹന പ്രേമമാണിത്. ഇങ്ങനെയൊരു വാഹന പ്രേമിയെ ഞാന്‍ കണ്ടിട്ടില്ല. ധോണി നിങ്ങള്‍ എന്തൊരു മനുഷ്യനാണ്. കരിയറിലെ വലിയ നേട്ടങ്ങളോടൊപ്പം സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റാനും സാധിച്ച ഭാഗ്യവാനാണ് താങ്കള്‍. വാഹനങ്ങളുടെ വലിയ നിരയാണ് ധോണിയുടെ റാഞ്ചിയിലെ വീട്ടിലുള്ളത്. വാഹനങ്ങളെ ഇങ്ങനെ സ്‌നേഹിക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ല. ഇത് നാലാം തവണയാണ് ധോണിയുടെ വീട് സന്ദര്‍ശിക്കുന്നത്.പക്ഷെ ബൈക്ക് ശേഖരം ഇപ്പോഴാണ് കാണുന്നത്. ഇത്രയും ഭ്രാന്തമായി വാഹനങ്ങളെ സ്‌നേഹിക്കാനാവുമോ. ഒരു ബൈക്ക് ഷോറൂം തുടങ്ങാനുള്ള വാഹനങ്ങള്‍ ഇവിടെയുണ്ട്. ആര്‍ക്കെങ്കിലും എന്തിനോടെങ്കിലും അടങ്ങാത്ത ആഗ്രഹമുണ്ടെങ്കില്‍ ധോണിയെ കണ്ടു പഠിക്കാനാണ് ഞാന്‍ പറയുക’- വെങ്കടേഷ് പ്രസാദ് പറഞ്ഞു.

ക്രിക്കറ്റില്‍ നിന്ന് ഇടവേള ലഭിക്കുമ്പോള്‍ കുടുംബത്തോടൊപ്പം ഡ്രൈവ് ചെയ്ത് യാത്ര പോകുന്നത് ധോണിയുടെ ഹോബിയാണ്. മകൾ സിവായെയും പുറകിലിരുത്തിയുള്ള റൈഡും , ശ്രീശാന്തുമൊത്തുള്ള റൈഡുമൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ധോണിയുടെ ബൈക്ക് ശേഖരത്തില്‍ പുതിയ മോഡലുകളെക്കാള്‍ കൂടുതല്‍ പഴയ മോഡലുകളാണുള്ളത്. ആര്‍ എക്‌സ് 100, 125, രാജദൂദ് തുടങ്ങിയ വാഹനങ്ങളോട് ധോണിക്ക് പ്രത്യേക താല്‍പര്യമാണുള്ളത്. ടു സ്‌ട്രോക്ക് എഞ്ചിന്‍ വാഹനങ്ങളോട് ധോണിക്ക് പ്രത്യേക താല്‍പര്യമാണുള്ളത്. ഇതില്‍ രാജദൂദിനോടാണ് ധോണിക്ക് കൂടുതല്‍ ഇഷ്ടം. 34 ലക്ഷത്തിന്റെ കവാസാക്കി നിഞ്ച എച്ച്2, ഹാര്‍ഡി ഡേവിഡ്‌സണ്‍, ഡുക്കാട്ടി, സിബിആര്‍ എന്നിവയെല്ലാം ധോണിയുടെ ഗ്യാരേജിലുണ്ട്. വിവിധ തരം ബുള്ളറ്റുകളും ധോണിയുടെ ശേഖരത്തിലുണ്ട്. ധോണിയുടെ കാര്‍ ശേഖരത്തിലേക്ക് വരുമ്പോള്‍ ഹമ്മര്‍ എച്ച്2 ആണ് എടുത്തു പറയേണ്ടത്. ധോണിക്ക് വളരെ പ്രിയപ്പെട്ട വാഹനമാണിത്. മകള്‍ സിവക്കൊപ്പം ധോണി ഈ വാഹനം കഴുകുന്നതിന്റെ ചിത്രങ്ങളടക്കം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഔഡി ക്യു7, പജീറോ എസ്എഫ്എക്‌സ്, ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2, മഹീന്ദ്ര സ്‌കോര്‍പ്പിയോ, ഫെരാരി 599 ജിടിഒ, നിസാന്‍ ജോങ്ക, മെഴ്‌സിഡസ് ബെന്‍സ് തുടങ്ങിയവയെല്ലാം ധോണിയുടെ ഗ്യാരേജിലെ പ്രധാന കാറുകളാണ്. ഈ വാഹനങ്ങള്‍ ഒക്കെ പരിപാലിക്കാനായി പ്രത്യേക ജോലിക്കാരുമുണ്ട്. വളരെ വൃത്തിയോടെ വാഹനങ്ങള്‍ സൂക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ള ധോണി ഓരോ വാഹനങ്ങളും സൂക്ഷിക്കുന്നതിനായി വലിയൊരു ഗ്യാരേജാണ് വീടിനോട് ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്നത്.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

കായികം

വിക്കറ്റിന് പിന്നിലെ വേഗമേറിയ കൈകൾ , ബൗണ്ടറി കടക്കുന്ന ഹെലികോപ്റ്റർ ഷോട്ടുകൾ , ഗ്രൗണ്ടിലെ ക്യാപ്റ്റിൻ കൂൾ, ടീമംഗങ്ങളുടെ മഹി ഭായി, യുവതാരങ്ങളുടെ സൂപ്പർ ഹീറോ , ആരാധകരുടെ മാത്രമല്ല ഒരു ജനതയുടെ...

കായികം

റാഞ്ചിയിൽ നിന്നൊരു പയ്യൻ തന്റെ നീളമുള്ള ചെമ്പൻ മുടി പറത്തിക്കൊണ്ട് ഇന്ത്യൻ ടീമിലേക്ക് വന്നപ്പോൾ ആരു മോർത്തു കാണില്ല അയാൾ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ മൂന്നക്ഷരത്തിൽ ചുരുക്കിയുള്ള പേരെഴുതി വെക്കുമെന്ന്..കൈ കുഴയും...

Advertisement