ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സീരിയല്‍ താരം മൃദുല വിജയ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലാകാറുണ്ട്.

അതേസമയം, തന്റെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിന് മൃദുല നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്. ‘നിങ്ങളാണോ ലോകത്തിലെ ആദ്യ ഗര്‍ഭിണി’ എന്ന തരത്തില്‍ പലരും കമന്റ് ചെയ്യാറുണ്ട്. ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെ,

‘ശരിയാണ്. ഞാനല്ല ആദ്യമായി ഗര്‍ഭിണിയാകുന്ന സ്ത്രീ. പക്ഷേ ഞാന്‍ ആദ്യമായാണ് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകുന്നത്. എന്റെ ചുറ്റിലുമുള്ള എല്ലാം മാറുന്നു. അതെല്ലാം മനോഹരവുമാണ്. അതുകൊണ്ട് അവ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അതില്‍ ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവ കാണേണ്ടതില്ല” എന്നായിരുന്നു താരത്തിന്റെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ മറുപടി.

15ാമത്തെ ആഴ്ച മുതല്‍ കുഞ്ഞിന്റെ അനക്കം അനുഭവപ്പെട്ടു തുടങ്ങിയെന്നും കെജിഎഫ് 2 കാണുമ്പോഴായിരുന്നു ആദ്യമായി ചവിട്ടിയതെന്നും മൃദുല പറഞ്ഞിരുന്നു.

തുമ്പപ്പൂവെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന് മുന്നോടിയായാണ് ഇടവേളയെന്നും അഭിനയത്തിലേക്ക് തിരികെ വരുമെന്നും താരം വ്യക്തമാക്കിയിരുന്നു.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’യിലൂടെയാണ് മൃദുല ശ്രദ്ധേയയാകുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷന്‍ രംഗത്ത് സജീവമായത്.

2021 ജൂലൈ 8നായിരുന്നു സീരിയില്‍ താരങ്ങളായ മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം.