മലയാള ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയ്‌യും. വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ ഇരുവരും ജീവിതത്തിൽ ഒന്നാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. പിന്നാലെ വിവാഹനിശ്ചയ വിശേഷങ്ങളും നിശ്ചയ ദിവസത്തെ ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. വിവാഹം ഔദ്യോഗികമായി നിശ്ചയിച്ചതോടെ ഇരുവരും ചേർന്ന് ‘മൃദ്വ’ എന്ന പേരിൽ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇരുവരുടെയും കുഞ്ഞു വിശേഷങ്ങൾ പോലും പങ്കുവയ്ക്കുന്ന ഇടത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർ നൽകുന്നത്. കഴിഞ്ഞ ആഴ്ച ആയിരുന്നു ഇരുവരും വിവാഹിതരായത്.

ഇരുവരുടെയും വിവാഹത്തിന് മുൻകൈ എടുത്തത് നടി രേഖ രതീഷ് ആയിരുന്നു എന്നാൽ ഇവരുടെ വിവാഹത്തിന് രേഖ എത്തിയില്ലായിരുന്നു, ഇതിനെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതിനു പിന്നാലെ എന്നെ അവർ വിവാഹത്തിന് ക്ഷണിച്ചില്ല എന്നാണ് രേഖ പറഞ്ഞത്. ഇതിനു പിന്നാലെ രേഖയെ കല്യാണം ഫോണില്‍ കൂടി പോലും വിളിച്ച് അറിയിക്കാത്തത് മോശം ആണ്. നിങ്ങളെ മക്കളെ പോലെ കണ്ട ആ സ്ത്രീയെ നിങ്ങള്‍ ഒഴിവാക്കിയത് മോശമായി എന്ന് കമെന്റുകൾ മൃദുലയുടെ ചിത്രങ്ങൾക്ക് താഴെ വരാൻ തുടങ്ങി. ഇപ്പോൾ ഇതാ മൃദുലയുടെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു ഞങ്ങളുടെ വിവാഹവുമായി ഇപ്പോൾ പ്രചരിക്കുന്നതൊക്കെയും കെട്ടിച്ചമച്ച കഥകളാണ്. ഞങ്ങൾക്ക് ഗോസിപ്പുകൾക്ക് പുറകെ പോകാൻ താത്പര്യം ഇല്ല. വെറുക്കുന്നവർ വെറുക്കട്ടെ, പക്ഷെ ഞങ്ങൾ സമാധാനത്തോടെ ജീവിക്കും എന്നാണ് യുവയെ ടാഗ് ചെയ്തുകൊണ്ടുള്ള ഇൻസ്റ്റ സ്റ്റോറിയിൽ മൃദുല പ്രതികരിച്ചത്. അതെ സമയം രേഖയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആണോ മൃദുലയുടെ പ്രതികരണം എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം