കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് മൃദുല വിജയും, യുവ കൃഷ്ണയും. ഇപ്പോൾ താരങ്ങളുടെ മകൾ ധ്വനിക്കുട്ടിയും ഒരു ബാലതാരമായി ഈ അടുത്തിടയിൽ മാറിയിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരങ്ങളോടെ  ,വിവാഹത്തിന് ശേഷം ഇത്തരം റോള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂവെന്ന് ഒരിക്കലും മൃദുലയോട് പറഞ്ഞിട്ടില്ലെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി യുവ പറയുന്നു. സീരിയല്‍ കുടുംബസമേതം കാണുന്ന പരിപാടിയായത് കൊണ്ട് അത് എവിടെ വരെ പോകുമെന്ന് നമുക്ക് അറിയാം യുവ പറയുന്നു.

അതിനേക്കാളുരുപരി മൃദുല എന്ന ക്യാരക്ടറില്‍ എനിക്കൊരു വിശ്വാസമുണ്ട്. പുള്ളിക്കാരി ഒരു കഥാപാത്രം ചെയ്യുമ്പോള്‍ പേഴ്‌സണല്‍ സര്‍ക്കിളിലേക്ക് കയറ്റാതെ ഒരു അകലം വെച്ചിട്ടാണ് മറ്റുള്ളരുമായി മൃദുല പെരുമാറാറുള്ളത്,നേരത്തെ തന്നെ മൃദുലയുടെ ക്യാരക്ടര്‍ അങ്ങനെയാണ്. അതുകൊണ്ട് നീ അത് ചെയ്യരുത്, ഇത് ചെയ്യരുതെന്ന് പറയേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല യുവ പറയുന്നു. അതേ സമയം തിരിച്ചങ്ങോട്ട് ഞാന്‍ പൊസെസീവ് ആകാറുണ്ടെന്നാണ് മൃദുലയുടെ മറുപടി. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഒരെണ്ണം കഴിഞ്ഞ് അടുത്ത ചാനലിലേക്ക് മാറ്റിയാല്‍ അവിടെയും ഉണ്ടാവും.എനിക്ക് ആ സ്വഭാവം ഇല്ലെങ്കിലും മൃദുലക്ക് അങ്ങനെയുണ്ട് യുവ പറയുന്നു.


ഞാനൊരു ആര്‍ട്ടിസ്റ്റായത് കൊണ്ട് എങ്ങനെയാണ് റൊമാന്റിക് സീന്‍ ചെയ്യുന്നതെന്ന് അറിയാം. എങ്കിലും ഏട്ടന്റെ കുറച്ചധികം റൊമാന്റിക് സീന്‍ കാണുമ്പേള്‍ പൊസെസീവ് ആകാറുണ്ട്. അഭിനയിക്കുന്ന രണ്ട് സീരിയലിലും ഭാര്യയുടെ അടുത്ത് റൊമാന്‍സാണ് കാണിക്കുന്നത്. ഇത്രയും റൊമാന്‍സൊന്നും വേണ്ടിയിരുന്നില്ലെന്ന് അപ്പോള്‍ തോന്നാറുണ്ടെന്ന് മൃദുല പറയുന്നു.ഏട്ടൻ എപ്പോളും ഷൂട്ടിംഗ് തിരക്കിലാണ്,അതുകൊണ്ടു മാസത്തിൽ രണ്ടു ദിവസം  മാത്രമാണ് വീട്ടിൽ എത്താറുള്ളു മൃദുല പറയുന്നു.