മ്മൂട്ടി ചിത്രം ഭീഷ്മപർവ്വം 50 കോടി ക്ലബ്ബിൽ എത്തിയതിന് ആവേശത്തിലാണ് മലയാളത്തിലെ ബോക്സ് ഓഫീസ്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ 50 കോടി ക്ലബ് ചിത്രമാണ്. കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ തിയറ്റർ ഉടമകൾക്കും സിനിമ വ്യവസായത്തിനും പുത്തനുണർവായി മാറുകയാണ് ബോക്സ് ഓഫീസിലെ ഈ കോടി കിലുക്കം. എന്നാൽ ഇതിനു തുടക്കം കുറിച്ചത് ദുൽഖർ ചിത്രമായിരുന്നു കോവിഡ് തരംഗത്തിന് ശേഷം.കേരളത്തിന്റെ കുറ്റാന്വേഷണചരിത്രത്തിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി.സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘കുറുപ്പ്’ ആണ് ഒരു ഇടവേളക്ക് ശേഷം പട്ടികയിൽ ഇതിൽ ആദ്യം ഇടം നേടിയത്.റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്.

50 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ‘കുറുപ്പി’ന്റെ പ്രദർശനങ്ങളെല്ലാം ഹൗസ്ഫുൾ ആയിരുന്നു ലോകമാകെ 1500 സ്ക്രീനുകളിലായിരുന്നു റിലീസ്. കേരളത്തിൽ മാത്രം ആദ്യദിനം രണ്ടായിരത്തി അറുനൂറിലധികം ഷോ നടന്നു. ചെന്നൈ സിറ്റിയിൽ നിന്നും മാത്രം ആദ്യദിനം പത്ത് ലക്ഷം രൂപയാണ് ചിത്രം കളക്ട് ചെയ്തത്.ആദ്യം ഒടിടി റിലീസ് പ്രഖ്യാപിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകൾ പ്രതിസന്ധിയിൽ ആയപ്പോൾ ധൈര്യപൂർവ്വം ചിത്രം ഇറക്കുകയായിരുന്നു.

മമ്മൂട്ടി ചിത്രം ഭീഷ്മപർവം ആദ്യദിവസം തന്നെ റെക്കോർഡ് കളക്ഷൻ നേടിയ ആണ് തുടക്കം കുറിച്ചത്. ചിത്രം റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ മലയാളത്തിൽ ഏറ്റവും വലിയ ആദ്യവാരം കളക്ഷൻ റെക്കോർഡ് ആയ ലൂസിഫർ ഇന്ത്യ കളക്ഷൻ മറികടന്നാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയത്.