സിനിമാപ്രേമികൾ ഇപ്പോൾ സിനിമ ലഹരിയിലാണ്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ രണ്ട് വമ്പൻ റിലീസുകൾ ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കെജിഎഫ്‌ ചാപ്റ്റർ-2വും ദളപതി നായകനാകുന്ന ബീസ്റ്റും ആണ് പ്രേക്ഷകർക്ക് വിരുന്നൊരുക്കുവാൻ ആയി എത്തുന്ന ചിത്രങ്ങൾ ആവേശത്തിലാണ് ആരാധകർ.ബോളിവുഡ് സിനിമകൾ പോലും കെ.ജി.എഫ്-ന് മുന്നിൽ വഴിമാറിക്കൊടുത്തു, എന്നാൽ ഒരു ചിത്രം മാത്രം അവിടെ ഉറച്ചു നിന്നു അതാണ് ദളപതി നായകൻ ആയി എത്തുന്ന ചിത്രം.വമ്പൻ ചിത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് .

“ഉഗ്രം” എന്ന ചിത്രത്തിനുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു കെജിഎഫ്. രണ്ടാമത്തെ ചിത്രം കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ഏറെ ആരാധകരെ സമ്പാദിക്കാൻ താരത്തിന് സാധിച്ചു. അതേസമയം കോലമാവ് കോകിലക്കും ഡോക്ടർനു ശേഷം നെൽസൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബീസ്റ്റ്. വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും ഡാർക്ക് കോമടികൾ കൊണ്ടും ഏറെ ആരാധകരുള്ള സംവിധായകനാണ് നെൽസനും.മൂന്നാമത്തെ ചിത്രമായ ബീസ്റ്റുമായി നെൽസൻ എത്തുമ്പോൾ ദളപതി വിജയ് എന്ന ബ്രാൻഡ് ചിത്രത്തിന് ശക്തിപകരുന്നു. തെന്നിന്ത്യ കാണാൻ പോകുന്ന വമ്പൻ ബോക്സോഫീസ് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം.എന്തായാലും രണ്ടു ദിവാസം കഴിഞ്ഞാൽ പൂരമാണ്.