ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യ്ത ‘കൂമൻ’ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയി. ചിത്രത്തിൽ ദുരൂഹതയും, സസ്പെൻസ് നിറഞ്ഞ ഇതിന്റെ ആഘർഷണീത തന്നെ ആസിഫ അലിയുടെ അഭിനയം തന്നെയാണ്. ചിത്രം നവംബർ 4 നെ റിലീസിനായി എത്തും.  ട്വൽത് മാന്റെ തിരക്കഥാകൃത്തായ കെ.ആർ. കൃഷ്ണകുമാറാണ് കൂമന്റെ രചന നിർവഹിച്ചിരിക്കുന്നത്,മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

തമിഴ് നാട്,കേരള അതിർത്തിയിലുള്ള ഒരു മലയോര പ്രദേശത്താണ് ഈ കഥ നടക്കുന്നത്. ഒരുപാടു വത്യസ്തരായ ആളുകൾ തിങ്ങിപ്പാർക്കുന്ന  ഒരു നാട്ടിൽ കർക്കശക്കാരനായ ഒരു പോലീസ് ഉദ്യഗസ്ഥൻ  എത്തുകയും, അയാൾ ആ നാട്ടിലുള്ളവരുടെയും, നായകന്റെറെയും ജീവിതം കീഴ്മേൽ മറിക്കുന്ന  രീതിയിൽ ആണ് ഈ കഥ മുന്നോട്ട് പോകുന്നത്. ആ ഗ്രമത്തിലെ സാധാരണമായ കാര്യങ്ങൾ അസധാരണമാക്കി തീരുന്ന ഒരു പ്രമേയം തന്നെയാണ് ഈ ചിത്രം പറയുന്നത്.


ആസിഫ് അലിയെ കൂടാതെ രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി,പൗളി വിൽ‌സൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക് ,അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്  എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.