എല്ലാം ഭാഷകളിലും തന്റേതായ അഭിനയ പാടവം കാണിച്ച നടി ആണ് സമീറ റെഡ്ഢി, ഇപ്പോൾ തന്റെ ഷൂട്ടിംഗ് സമയത്തു കഷ്ട്ടപാടിനെ കുറിച്ച് തുറന്നു പറയുകയാണ്. ചില സിനിമകളുടെ അഭിനയത്തിന് വേണ്ടി താൻ പട്ടിണി വരെ കിടന്നിട്ടുണ്ട്, സിനിമയിലെ പട്ടിസീനുകൾക്ക് താൻ ഒരു ഇഡലി ആയിരിക്കും കഴിക്കുന്നത്. എന്നിൽ നിന്നും അവർ പ്രതീഷിക്കുന്നത് അത് തന്നെയാണ് അതുകൊണ്ടാണ് ഞാൻ പട്ടിണി കിടന്നതും നടി പറയുന്നു.

അതുപോലെ ചില സിനിമകളിൽ ഞാൻ ശസ്ത്രക്രിയ നടത്താനും പറഞ്ഞു എന്നാൽ ഞാൻ അത് അംഗീകരിച്ചിട്ടില്ല, അതിൽ മാറിടം വരെ ഉൾപ്പെട്ടിരുന്നു, ചില ചിത്രങ്ങളിൽ എനിക്ക് പാഡ് വരെ വെച്ച് അഭിനയിക്കേണ്ടി വന്നിട്ടുണ്ട് സമീറ പറയുന്നു. പത്ത് വര്‍ഷം മുന്‍പ് എല്ലാവരും പ്ലാസ്റ്റിക് സര്‍ജറി നടത്തുകയും മാറിടങ്ങളുടെ വലിപ്പം കൂട്ടുകയും മൂക്കിന്റെയും മറ്റും ഷേപ്പ് മാറ്റുകയുമൊക്കെ ചെയ്യുന്ന സര്‍ജറികളുടെ പിന്നാലെയായിരുന്നുവെന്ന് സമീറ ഓര്‍ക്കുന്നുണ്ട്.

എപ്പോഴും എന്റെ നെഞ്ചില്‍ പാഡ് കെട്ടിവെക്കണം. അതുകൊണ്ട് ബ്രെസ്റ്റ് സൈസ് കൂട്ടാന്‍ എന്നോട് നിര്‍ദ്ദേശിച്ചവരുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. എന്നാല്‍ അത് വേണോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ഒരു നടിയെന്ന നിലയില്‍ അത് ചെയ്യേണ്ടതുണ്ടോന്ന് ഞാന്‍ തിരിച്ച് ചോദിച്ചിട്ടുണ്ടെന്നും സമീറ പറയുന്നു. എന്തായാലും അങ്ങനൊരു തീരുമാനത്തിലേക് സമീറ പോയില്ല താരം പറയുന്നു.