Connect with us

Hi, what are you looking for?

സീരിയൽ വാർത്തകൾ

‘മൗനരാഗ’ത്തിൽ നിന്നും താൻ പിന്മാറാനുള്ള കാരണം പ്രതീക്ഷ പ്രദീപ്!!

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ‘മൗനരാഗം’ . ഇതിലെ നെഗറ്റിവ് കഥാപാത്രമായി തിളങ്ങിനിന്ന നടിയാണ് പ്രതീക്ഷ പ്രദീപ്, ഇപ്പോൾ താരം ഇതിൽ നിന്നും പിന്മാറിയിരിക്കുകയാണ്, എന്താണ് ഇതിൽ നിന്നും പിന്മാറിയതെന്ന് പ്രേഷകരുടെ ചോദ്യത്തിന് താരം പ്രതികരിച്ചിരുന്നില്ല, എന്നാൽ ഇതിൽ നിന്നും താരം പിന്മാറാനുള്ള കാരണം തന്റെ വിവാഹ ഒരുക്കങ്ങൾക്ക് വേണ്ടിയാണ് എന്നുള്ള വാർത്ത ആണ് പുറത്തു വരുന്നത്.

ഇപ്പോൾ താരത്തിന്റെ വിവാഹം എന്നാണന്നുള്ള ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്,അതുപോലെതന്നെ  ഈ വാർത്ത കേട്ടതിനു ശേഷം താരത്തിന് നിരവധി ആശംസകളും ആരാധകർ നേരുന്നു. എന്നാൽ ഇപ്പോൾ മൗനരാഗത്തിൽ പ്രതീക്ഷക്കു പകരം ദർശന ആണ് എത്തിയിരിക്കുന്നത്, ദർശന എത്തിയതിനു ശേഷം നിരവധി അനുകൂലിക്കുകയും, പ്രതികൂലിക്കുകയു ൦  ചെയ്യ്തിരുന്നു. അതിനു കാരണം മൗനരാഗത്തിലെ സരയൂ എന്ന കഥാപാത്രം പ്രതീക്ഷയേ പോലെ ദർശനക്ക് ആകുന്നില്ല എന്നാണ് ഒരു പക്ഷം പറയുന്നത്. പ്രതീക്ഷ  ഈ സീരിയലിലെ ഒരു വില്ലത്തി കഥാപാത്രം ആയിരുന്നെങ്കിൽ കൂടി ധാരളം ആരധകർ പ്രതീക്ഷക്കു ഉണ്ടായിരുന്നു എന്ന് തന്നെ പറയാം.

ഇനിയും പ്രതീക്ഷ തിരിച്ചു വരുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. തന്റെ ഏതു സീരയലിലും താരത്തിനു നെഗറ്റീവ് റോള് മാത്രമേ കിട്ടിയിട്ടുള്ളു അത് മുൻപൊരിക്കൽ താരം  പറഞ്ഞിരുന്നു. ‘അമ്മ എന്ന ഏഷ്യാനെറ്റ് സീരയലിലൂടെ ആയിരുന്നു താരത്തിന്റെ രംഗപ്രവേശം. പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ച താരം ഇപ്പോൾ തന്റെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്.

Advertisement. Scroll to continue reading.

You May Also Like

Advertisement