വിലകൂടിയ ഐ ഫോൺ വാങ്ങിയതിന് ശേഷം റീലുകൾ ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചാണ് ഇത്തരം ഒരു മനുഷ്യ കച്ചവടം നടത്തിയത് എന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്നാടിനെ നടുക്കുന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങൾ സമൂഹത്തിൽ ദിനംതോറും അരങ്ങേറുകയാണ്‌.അതിൽ ചിലതു മാത്രമേ പുറം ലോകം അറിയുന്നുള്ളു എന്നതാണ് വാസ്തവം. ചിലതൊക്കെ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പുറത്തു വരുന്നത്.അത്തരത്തിൽ മനസാക്ഷിയെ നടുക്കുന്ന കണ്ണിൽ ചോരയില്ലാത്ത മനസ്സലിവില്ലാത്ത മാതൃത്വത്തിനും പിതൃത്വത്തിനും വില നൽകാത്ത മാതാപിതാക്കളുടെ ക്രൂര പ്രവർത്തിയെ കുറിക്കുന്നതാണീ സംഭവം.സംഭവംഎന്തെന്നാൽ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാരക്പൂർ സബ് ഡിവിഷനിലെ ദമ്പതികൾ ആയ മാതാ പിതാക്കൾ തങ്ങളുടെ എട്ട് മാസം പ്രായമുള്ള മകനെ ഐഫോൺ വാങ്ങുന്നതിനായി വിറ്റതായൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ജയദേവ് ഘോഷും സതിയും എന്ന് വിളിക്കപ്പെടുന്ന ഈ ദമ്പതികൾ താമസിക്കുന്ന ഇതേ ജില്ലയിലെ ഖർദയിൽ താമസിക്കുന്ന പ്രിയങ്ക ഘോഷി എന്ന സ്ത്രീക്കാണ് ഇവർ ഈ ആൺകുഞ്ഞിനെ വിറ്റത്.വിലകൂടിയ ഐ ഫോൺ വാങ്ങിയതിന് ശേഷം റീലുകൾ ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചാണ് ഇത്തരം ഒരു മനുഷ്യ കച്ചവടം നടത്തിയത് എന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

വിറ്റ ആൺ കുഞ്ഞിനെ കൂടാതെ ഇവർക്ക് ഏഴുവയസ്സുള്ള ഒരു മകളുമുണ്ട്.കുഞ്ഞിനെ വിറ്റ അമ്മയെയും കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തതായാണ് അധികൃതർ അറിയിക്കുന്നത്.എന്നാൽ കുഞ്ഞിന്റെ പിതാവ് ഒളിവിലാണ്, ഇയാളെ പിടികൂടാൻ ശക്തമായ തിരച്ചിൽ തുടരുകയാണ്. ചോദ്യം ചെയ്യലിന് ശേഷം,അമ്മ കുറ്റം സമ്മതിക്കുകയും താനും ഭർത്താവും ഈ പണം ഉപയോഗിച്ച് സംസ്ഥാനത്തുട നീളമുള്ള യാത്രകൾ നടത്താൻ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ അവർക്ക് ഇൻസ്റ്റാഗ്രാം റീലുകൾക്കായുള്ള കണ്ടെന്റ് സൃഷ്ടിക്കാൻ കഴിയുമെന്ന് അറിയിക്കുകയും ചെയ്തു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഏഴു വയസ്സുകാരിയായ മകളെ വിൽക്കാൻ പിതാവും ശ്രമിച്ചെങ്കിലും പദ്ധതി നടപ്പായില്ലെന്ന് പൊലീസ് ആരോപിക്കുന്നു. നമ്മുടെ സമൂഹത്തിന്റെ പോക്ക് ഇതെങ്ങോട്ടാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നിയമങ്ങൾ എത്ര കർശനമാക്കിയാലും അതിലൊക്കെ ഉപരിയായി നാം പുലർത്തേണ്ട ചില ധാർമികതകൾ ഉണ്ട് ഒരു നേട്ടത്തിന് വേണ്ടിയും വിറ്റു തുലയ്ക്കാൻ പാടില്ലാത്ത ചില ബന്ധങ്ങളും.