1998-ല്‍ ആണ് അവസാനമായി വീട്ടുകാര്‍ കൃഷ്ണനെ കാണുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞു വന്ന് വിവാഹം നടത്താമെന്ന് പറഞ്ഞാണ് അന്ന് പോയത്. കൃഷ്ണനു വേണ്ടി അമ്മയും സഹോദരങ്ങളും നടത്താത്ത വഴിപാടുകളില്ല.വര്‍ഷങ്ങള്‍ക്കു ശേഷം കൊടകര വല്ലപ്പാടിയിലെ ആന്തപ്പിള്ളി വീട്ടില്‍ ഈ ഞായറാഴ്ച സന്തോഷത്തിന്റെ തിരി തെളിഞ്ഞു. കാല്‍ നൂറ്റാണ്ടു മുമ്പ് നഷ്ടപ്പെട്ട തന്റെ മകനെ കണ്ടപ്പോള്‍ 86 വയസ്സുള്ള ലക്ഷ്മി ‘അമ്മ വിതുമ്പി കരഞ്ഞു. പിന്നെ ഗദ്ഗദം നിറഞ്ഞ വാക്കുകളാല്‍ പറഞ്ഞു ‘ഇനി നിന്നെ ഞാൻ എവിടെയും പറഞ്ഞയക്കില്ല’. നഷ്ടപ്പെട്ട ‘നിധി’ കണ്ടെടുത്തതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ ലക്ഷ്മി അമ്മയും കൃഷ്‍ണന്റെ മറ്റു അഞ്ച് സഹോദരങ്ങളും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ചയാണ് 55 വയസ്സുള്ള കൃഷ്ണനെ പോലീസ് കണ്ടെത്തിയത്. വര്‍ഷങ്ങളായി വീട്ടുകാരുമായി ബന്ധമില്ലാതിരുന്നിട്ടും കൊടകരയിലെ വീടിരിക്കുന്ന സ്ഥലവും വാര്‍ഡ് നമ്പറും അമ്മയുടെയും സഹോദരങ്ങളുടെയും പേരും കൃഷ്ണൻ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് കോട്ടയം പോലീസ് കൊടകര പോലീസുമായി ബന്ധപ്പെട്ട് കൃഷ്‌ണനെ തിരിച്ചറിയുകയായിരുന്നു.15 വയസ്സില്‍ ആന്ധ്ര പ്രദേശിലുള്ള അമ്മാവന്റെ ബിസിനസ് സ്ഥാപനത്തിന്റെ ചുമതലക്കാരനായാണ് കൃഷ്ണൻ നാട്ടില്‍ നിന്ന് പോയത് ആന്ധ്രയ്ക്ക് പോയത്. റോഡ് വികസനത്തിനായി ഷോപ്പ് പൊളിച്ചുമാറ്റി. ഇതോടെ കൃഷ്ണൻ നിരാശനായി അലയാൻ തുടങ്ങി.
വീടുമായുള്ള അകലവും കൂടി. 1998-ല്‍ ആണ് അവസാനമായി വീട്ടുകാര്‍ കൃഷ്ണനെ കാണുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞു വന്ന് വിവാഹം നടത്താമെന്ന് പറഞ്ഞാണ് അന്ന് പോയത്. കൃഷ്ണനു വേണ്ടി അമ്മയും സഹോദരങ്ങളും നടത്താത്ത വഴിപാടുകളില്ല. ‘ഒരാഴ്ചയായി അമ്മ വല്ലാത്ത അസ്വസ്ഥതയിലായിരുന്നു. അവനൊന്ന് വന്നെങ്കില്‍ എന്നുമാത്രം പറയും. അമ്മയുടെ ഈ പ്രാര്‍ഥനയാണ് സഹോദരനെ ഞങ്ങളുടെ മുമ്പിലെത്തിച്ചത്’ എന്ന് സഹോദരി ഗീത പറഞ്ഞു. കാലില്‍ വെരിക്കോസ് പഴുത്തത് ചികിത്സിക്കാനാണ് കൃഷ്ണൻ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്. പോലീസ് അന്വേഷണത്തില്‍ കൃഷ്ണൻ വിലാസവും പേരുകളും പറയുകയായിരുന്നു. കോട്ടയം പോലീസ് കൊടകര പോലീസിന് കൃഷ്ണന്റെ ഫോട്ടോ അയച്ചു കൊടുത്തത് കണ്ട് ഗീതയാണ് തിരിച്ചറിഞ്ഞത്. ശനിയാഴ്ച രാത്രിതന്നെ വീട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തി. അച്ഛന്റെ മുഖച്ഛായയും അതേ ശബ്ദവും കൃഷ്ണനില്‍ കണ്ടതാണ് സഹോദരനെ തിരിച്ചറിയാൻ ഇടയായതെന്ന് ഗീത പറഞ്ഞു. കൃഷ്ണനോട് കൂടുതല്‍ കാര്യങ്ങളൊന്നും വീട്ടുകാര്‍ ചോദിച്ചിട്ടില്ല. ആദ്യം കൃഷ്ണന്റെ ശരീരവും മനസ്സും വീണ്ടെടുക്കണം. അതിനു ശേഷം മാത്രമാണ് കൂടുതൽ അന്വേഷണവും ഭാവി കാര്യങ്ങളുമെന്ന് വീട്ടുകാർ പറഞ്ഞു.
