സൂപ്പർ സ്റ്റാർ മോഹൻലാൽ നായകൻ ആയി  എത്തിയ  ചിത്രമാണ്  മോൺസ്റ്റർ .എന്നാൽ ഈ   ചിത്രത്തിന് വലിയ രീതിയിൽ ഉള്ള  വിമർശനങ്ങൾ ആയിരുന്നു തീയേറ്ററിൽ നിന്നും പ്രേക്ഷകർ നൽകിയത്. എന്നാൽ ചിത്രം ഓ ടി ടിയിൽ എത്തിയപ്പോൾ മുതൽ ചിത്രത്തെക്കുറിച്ചുള്ള വിമർശനങ്ങൾ മാറി വന്നു എന്ന് തന്നെ പറയാം. മോൺസ്റ്റർ  നല്ലൊരു ചിത്രമാണ് എന്ന് എല്ലാവരും ഒരേപോലെ പറഞ്ഞു. എന്നാൽ ചിത്രത്തിൽ ഏറെ  ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ഹണി റോസ് അവതരിപ്പിച്ച ഭാമിനി എന്ന കഥാപാത്രം. വൈശാഖ് സംവിധാനം ചെയ്ത മോഹൻലാലും വൈശാഖു കൈകോർത്ത് ചിത്രമാണ് മോൺസ്റ്റാർ.

ഹണി റോസ്, ലക്ഷ്മി മഞ്ജു, സുധീർ നായർ, സിദ്ദിഖ് ഗണേഷ് കുമാർ ജോണി ആന്റണി,ജഗതിപതി ബാബു എന്നിവർക്കൊപ്പം ലക്കി സിംഗ് എന്ന ഒരു കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഒരു ലെസ്ബിയൻ കഥാപാത്രമായിട്ടാണ്  ഹണിറോസ്  ചിത്രത്തിൽ   എത്തുന്നത് . വളരെ മനോഹരമായി തന്നെ താരം ഏറ്റെടുത്ത റോൾ ചെയ്തുവെന്നതാണ് സത്യം. ആക്ഷൻ സീനുകളിൽ ലക്ഷ്മി മഞ്ജുവും മികച്ച പ്രകടനമാണ് നടത്തിയത്.ലക്ഷ്മി മഞ്ജുവും ഹണി റോസും പ്രണയ ജോഡികൾ ആയിട്ടാണ്  ചിത്രത്തിൽ എത്തുന്നത്. ഇരുവരുടെയും  പ്രണയങ്ങൾ ഉൾപ്പെടുന്ന ഒരു ഗാനം ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ഗാനം വൈറൽ ആയി മാറുകയും ചെയ്തു.