തെന്നിന്ത്യയിൽ ഒരുപാടു ആരാധകരുള്ള നടിയാണ് നഗ്മ, ഇപ്പോൾ താരത്തിന് സൈബർ സെല്ലിലൂടെ പണം നഷ്ട്ടപെട്ടു. താരം തന്നെയാണ് ഇത് പറഞ്ഞിരിക്കുന്നത്. തനിക്കു ഇത് വഴി ഒരു ലക്ഷം രൂപയാണ് നഷ്ട്ടപെട്ടിരിക്കുന്നത്. തന്റെ മൊബൈലിൽ വന്ന എസ് എം എസ് ലിങ്കിൽ ക്ലിക്ക് ചെയ്യ്തതോടെ ആണ് രൂപ നഷ്ട്ടപെട്ടിരിക്കുന്നത്. താരം ഇപ്പോൾ പോലീസിൽ പരാതി നല്‍കിയിരിക്കുകയാണ്.
ഈ മെസേജ് ബാങ്കുകൾ അയക്കുന്ന രീതിയിൽ ആയിരുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്തയുടന്‍ ഒരാള്‍ തന്നെ വിളിച്ചു. കെവൈസി അപ്ഡേറ്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ വിളിച്ചത്. എന്നാല്‍ താന്‍ യാതൊരു വിവരങ്ങളും ലിങ്കില്‍ പങ്കുവച്ചില്ല.തനിക്കു ഒരുപാടു ഓ ടി പി കൾ എത്തിയിരുന്നു, എന്തായാലും വലിയ തുക തനിക്കു നഷ്ട്ടപെട്ടില്ലാ നഗ്മ പറയുന്നു
താരത്തെ കൂടാതെ അവതാരക ശ്വേത മേനോൻ ഉൾപ്പെടെ ചില താരങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ സൈബര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്, ശ്വേത മേമന്റെ 57,636 രൂപയാണ് നഷ്ടമായത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു,ബാങ്ക്ലി നിന്നും മെസേജ് വരുകയോ, ബാങ്കിൽ നിന്നും ഫോൺ വിളിവരുകയോ ആ രീതിയിൽ ആണ് തട്ടിപ്പ് നടക്കുന്നത്.