ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് മോഹിനി. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം, മുകേഷ് തുടങ്ങിയ മുൻ നിര നായകന്മാർക്കൊപ്പമെല്ലാം സിനിമ ചെയ്യാൻ അവസരം ലഭിച്ച നായിക കൂടിയാണ് മോഹിനി. പൂച്ച കണ്ണുകളുമായി മലയാളികളുടെ മുന്നിലേക്കെത്തിയ താരം വളരെ പെട്ടന്നാണ് പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയത്. നിരവധി സിനിമയിൽ നായികയായി തിളങ്ങിയ താരം കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ചിത്രമായ ഇന്നത്തെ ചിന്താവിഷയത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. എന്നാൽ അതിനു ശേഷം താരം സജീവമായില്ല.
ഇപ്പോൾ തന്റെ മകനെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. അനിരുദ്ധ്, അദ്വൈത് എന്നിങ്ങനെയാണ് ഇവരുടെ മക്കളുടെ പേര്. ഞാന്‍ മൂത്ത മകനോട് എപ്പോഴും ചോദിക്കും; ‘നിനക്ക് ഏതേലും ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍ എന്നോട് പറയുമോ എന്ന്’. ഇല്ല, അമ്മയോട് ഞാനത് പറയില്ല എന്നാണ് അവന്‌റെ മറുപടി. എന്തുക്കൊണ്ടാണ് പറയത്താതെന്ന് ചോദിച്ചപ്പോള്‍ അമ്മ അവളുടെ പുറകെ നടന്ന് നോക്കും എന്ന് അവന്‍ പറഞ്ഞു. അവള് എങ്ങനെയുണ്ട്, എന്ത് ചെയ്യുന്നു. പളളിയില്‍ പോകുന്നുണ്ടോ എന്നൊക്കെ അമ്മ പുറകെ നടന്ന് നോക്കും.കൂടാതെ ബെബിള് എടുത്ത് ഒരു ദിവസം അവളോട് ചോദ്യങ്ങള്‍ വരെ ചോദിക്കും. അങ്ങനെ തുടക്കത്തില്‍ തന്നെ എന്‌റെ പ്രണയം കുളമാവും. അതുകൊണ്ട് അമ്മയോട് മാത്രം ഞാനെന്‌റ് പ്രണയം പറയില്ല എന്ന് മകന്‍ പറഞ്ഞു. മകന്റെ ഈ മറുപടി കേട്ട് ഞാൻ ഞെട്ടിപോയി എന്നാണ് മോഹിനി പറയുന്നത്.
youtube abonnees kopen
