മലയാള സിനിമയിൽ ഒരു കമ്പ്ലീറ്റ് ആക്ടർ തന്നെയാണ് നടൻ മോഹൻ ലാൽ, എന്നാൽ താരത്തിന്റെ ‘ദൃശ്യം 2’ വിനു ശേഷം വന്ന ചിത്രങ്ങൾ എല്ലാം തന്നെ തീയറ്ററുകളിൽ  വലിയ പരാജയം ആയിരുന്നു  സംഭവിച്ചത്, എലോൺ ,ട്വൽത് മാൻ, മരക്കാർ,ആറാട്ട്, മോൺസ്റ്റർ എന്നിവയായിരുന്നു പരാജയം സംഭവിച്ച ചിത്രങ്ങൾ. ഈ  ഒരു കാര്യം കൊണ്ട് തന്നെ താരത്തിന്റെ അഭിനയ സിദ്ധി വരെ നഷ്ട്ടപെട്ടു എന്നുള്ള കിംവദന്തി പുറത്തു വന്നിരുന്നു.

അതുപോലെ മോഹൻലാലിനെ അഭിനയിക്കാൻ ഇനിയും കഴിയില്ല, താരത്തിന്റെ കരിയർ തന്നെ അവസാനിച്ചു എന്നുള്ള പ്രതികരണങ്ങൾ പോലും പുറത്തു വന്നിരുന്നു, എന്നാൽ താരം ഇനിയും ഒരു മാജിക്ക് പോലെ തന്റെ വലിയ ചിത്രങ്ങൾ എത്തിക്കാൻ പോകുകയാണ് പ്രേഷകർക്കു മുന്നിൽ എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ പോലും ശ്രെദ്ധ ആകാൻ പോകുന്നത്,

വലിയ ക്യാൻവാസിൽ ആണ് താരത്തിന്റെ സിനിമകൾ എത്താൻപോകുന്നത്, താരത്തിന്റെ ‘എം പുരാൻ’, ‘മലൈകോട്ടൈ  വാലിബൻ’,’റാം’,എന്നി ചിത്രങ്ങൾ ആണ് ഇനിയും റിലീസ് ആകാനുള്ള ചിത്രങ്ങൾ അതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. ഇനിയും ഇതിന്റെ ചിത്രീകരണത്തിനായി താരം ഇന്ത്യയിലും, വിദേശത്തുമായി നിലക്കുകയാണ്, ഇനിയും കേരളത്തിൽ ഉണ്ടാകില്ല കുറച്ചു നാളത്തേക്ക്. മലൈ കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ രണ്ടു ലുക്കിലുള്ള രീതിയിലാണ് താരം എത്തുന്നത്, വെത്യസ്തമായ ഒരു കഥാശൈലി തന്നെയാണ് ജോസ് പെല്ലിശ്ശേരി ഈ ചിത്രത്തിൽ കൊണ്ടുവന്നിരിക്കുന്നത്. താരത്തിന്റെ ഇത്രയും സിനിമകൾ കൂടാതെ  രജനി കാന്തിന്റെ ജയിലർ എന്ന ചിത്രവും താരം സംവിധാനം ചെയ്യുന്ന ബറോസ്ഉം  ഇനിയും അണിയറയിൽ ഒരുങ്ങുകയാണ് ഒരു ലാൽ മാജിക് തന്നെയാണ് ഇനിയും വരാൻ പോകുന്നത്.