Connect with us

സിനിമ വാർത്തകൾ

ബിഗ് ബോസ്സിൽ മോഹൻലാലിന് പകരക്കാരൻ വരുന്നു, പുതിയ അവതാരകനെ കണ്ടെത്തിക്കഴിഞ്ഞു !

Published

on

ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 സെപ്റ്റംബർ 30 ന് ആയിരുന്നു ആദ്യത്തെ ബിഗ് ബോസ് ഷോ മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ ആയിരുന്നു അവതാരകൻ.  സിനിമാതിരക്കുകള്‍ക്കിടയിലും തന്റെ ദൗത്യം കൃത്യമായി നിറവേറ്റിയിരുന്നു മോഹന്‍ലാല്‍. ആദ്യത്തെ സീസണിൽ  ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു എത്തിയത്. മലയാളി പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരുന്നു സീസൺ1. സാബുമോൻ ആയിരുന്നു സീസൺ 1 ന്റെ ടൈറ്റിൽ നേടിയത്.

അതിനു ശേഷം 2020 ൽ ആയിരുന്നു സീസൺ 2 ആരംഭിച്ചത്. എന്നാൽ കൊവിഡ് കാരണം ഷോ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2021 ഫെബരുവരി 14 ന് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുകയായിരുന്നു. എല്ലാതവണയും വാരാന്ധ്യത്തിലാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്. മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കാറുണ്ട് ആ വരവിനായി. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഷോയ്ക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യത്തെ സീസൺ മാത്രമാണ് 100 ദിവസം പൂർത്തിയാക്കിയത്. 2, 3 സീസണുകൾ കൊവിഡിനെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു 75ാം ദിവസമാണ് രണ്ടാം സീസൺ അവസാനിക്കുന്നത്. എന്നാൽ ഷോ തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് മൂന്നാം ഭാഗം നിർത്തി വയ്ക്കുന്നത്. 95ാം ദിവസം ഷോ നിർത്തി വെച്ചുവെങ്കിലും വിജയിയെ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണ് ബിഗ് ബോസ് ടീം.

ബിഗ് ബോസ് സീസണ്‍ 3 അവസാനിക്കാനിരിക്കവെയായിരുന്നു അടുത്ത സീസണെക്കുറിച്ചുള്ള ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.
അവതാരകനായി മോഹന്‍ലാല്‍ ഉണ്ടായിരിക്കില്ലെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആരായിരിക്കും അദ്ദേഹത്തിന് പകരക്കാരനായി എത്തുന്നതെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. മോഹന്‍ലാലിന് പകരമായി സുരേഷ് ഗോപിയെ ഷോയിലേക്ക് പരിഗണിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമായി നടക്കുന്നുണ്ടെന്നുള്ള വിവരങ്ങളുമായാണ് ഇപ്പോൾ മനോജ് നായര്‍ എത്തിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹംഇക്കാര്യം വെളിപ്പെടുത്തിയത്. ഷോയിൽ മോഹന്‍ലാല്‍ അപൂര്‍വ്വമായി മാത്രമേ വികാരവിക്ഷോഭിതനായി പ്രത്യക്ഷപ്പെടാറുള്ളൂ. പൊതുവെ ശാന്തപ്രകൃതമാണ് സുരേഷ് ഗോപിയുടേതും. എന്നാല്‍ ആവശ്യം വരുമ്പോള്‍ ഷാജി കൈലാസ് ചിത്രത്തിലെ നായകനാവാനും മടിയില്ല അദ്ദേഹത്തിന്.

വൈകാതെ തന്നെ ബിഗ് ബോസ് സീസണ്‍ 4 പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും. സീസണ്‍ 2നേക്കാളും പോപ്പുലറായിരുന്നു സീസണ്‍ 3. അതുകൊണ്ട് തന്നെ സീസൺ 4 പെട്ടെന്ന് തന്നെ ഏഷ്യനെറ്റ് ആരംഭിക്കും. ഇന്നുവരെയാണ്കൊ സീസൺ 3 ലെ വിജയിയെ തിരഞ്ഞെടുക്കാൻ ബിഗ്വി ബോസ്ഡ് പ്രേക്ഷകർക്ക് സമയം നൽകിയിരിക്കുന്നത്. വെർച്വൽ രീതിയിലാകും ഫിനാലെയെന്നും മത്സരാർഥികളുടെ വീട്ടിൽ പോയിട്ടോ സ്കൈപ്പിലൂടെയോ ആകും ഫിനാലെ ചിത്രീകരിക്കുക എന്നും അറിയുന്നു.

എന്നാൽ അവതാരക സ്ഥാനത്തിനിന്നും ലാലേട്ടൻ പിന്മാറാനുള്ള കാരണം ബറോസിന്റെ ചിത്രീകരണമാണ്. കൂടാതെ ഡേറ്റ് കൊടുത്ത മറ്റു ചിത്രങ്ങളും ഉണ്ട്. അതുകൊണ്ട് ഷൂട്ടിംഗ് തിരക്കുകൾ കാരണമാണ് അദ്ദേഹം ഷോയിൽ നിന്നും പിന്മാറുന്നത്. എന്നാൽ മോഹൻലാലിന് പകരക്കാരനായി സുരേഷ്‌ഗോപിയുടെയും മുകേഷിന്റെയും പേരുകൾ കേൾക്കുന്നുണ്ട്. പക്ഷെ സുരേഷ്‌ഗോപിക്കാന് മുൻതൂക്കം, കാരണം  മുകേഷ് രാഷ്ട്രീയത്തിൽ ഇപ്പോൾ സജീവമായിരിക്കുകയാണ്. ഏതായാലും ബിഗ് ബോസ് സീസൺ 4 വെറൈറ്റി ആകും എന്നതിൽ യാതൊരു സംശയവും ഇല്ല . എന്നാൽ ഇത്തവണ ഷോയുടെ ചിത്രീകരണം കേരളത്തിൽ  നടത്താനും ശ്രെമിക്കുന്നുണ്ടെന്നു ചിലർ പറയുന്നു, കാരണം കഴിഞ്ഞ രണ്ടു സീസണും ചെന്നൈയിൽ വെച്ച് നടന്നത് കൊണ്ടാണ്  ഷോ അന്തിമഘട്ടത്തിൽ  എത്തിയിട്ട് പോലും ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകാതെ ഷോ നിർത്തേണ്ടിവന്നത്. എന്നാൽ കേരളത്തിൽ ആയിരുന്നെങ്കിൽ എന്തെങ്കിലും സഹായം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമായിരുന്നു എന്നും പ്രേക്ഷകർ പലരും അഭിപ്രായപ്പെടുന്നുണ്ട്.

Advertisement

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending