മലയാളത്തിലെ പ്രിയ താരങ്ങളെല്ലാം യൂറോപ്പിലും ലണ്ടനിലുമൊക്കെ അവധിക്കാലം ആഘോഷിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും കുഞ്ചാക്കോബോബനും,മഞ്ജുവാരിയരുമൊക്കെ യൂറോപ്പിൽ ഉണ്ട്. മോഹൻലാലും മമ്മൂട്ടിയും എം എ യൂസഫലിയുമൊക്കെ കണ്ടുമുട്ടിയത്ല്‍ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ മോഹന്ലാലൈൻ കണ്ടുമുട്ടിയതിന്റെ വിഡിയോയും ചിത്രങ്ലും പങ്കു വെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ . കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസ്ഹാക്കിന്റെ ഫോട്ടോ എടുക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാജിക്കല്‍ മൊമന്റ്‌സ് വിത്ത് ദ മജിഷ്യന്‍’ എന്ന ക്യാപ്ഷനോടെയാണ് ചാക്കോച്ചൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കളിപ്പാട്ട ക്യാമറയിലൂടെ ലാലേട്ടന്റെ ചിത്രം പകർത്താൻ നോക്കുന്ന കുഞ്ഞു ഇസഹാക്കിനെയും വിഡിയോയിൽ കാണാം.കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും നിറയെ വിമർശനങ്ങളാണ് പോസ്റ്റിനു കിട്ടുന്നത്. കാരണം കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബൻ നായകനായെത്തിയ പദ്മിനിയുടെ നിര്മാതാക്കളിലൊരാൾ കുചാക്കോ ബോബനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്. രണ്ടരകോടി പ്രതിഫലം വാങ്ങിയിട്ടും ചിത്രത്തിന്റെ പ്രൊമോഷൻ വരാതെ യൂറിപ്പിൽ കറങ്ങി നടക്കുന്നു എന്നായിരുന്നു വിമർശനം. ചാക്കോച്ചന്റെ ഭാര്യയുടെ ഇടപെടൽ ആണ് പ്രൊമോഷൻ പ്ലാനുകൾ തകിടം മരിച്ചത് എന്നായിരുന്നു സുവിന് വർക്കി പറഞ്ഞത് . ഇക്കാര്യം തന്നെയാണ് കമന്റ് ബോക്സിൽ എത്തുന്നവർ പറയുന്നതും . പ്രതിഫലം വാങ്ങിയിട്ട് നിര്മാതാവിനോടും സിനിമയോടും പ്രേക്ഷകരോയും ഉത്തരവാദിത്വം കാണിച്ചു കൂടെ എന്നാണു കമന്റുകൾ .
മഞ്ജു വാര്യര്‍ക്കും രമേശ് പിഷാരടിക്കും കുടുംബത്തിനുമൊപ്പമാണ് കുഞ്ചാക്കോ ബോബന്‍ പാരീസിലെത്തിയത്. ആനന്ദ് ടിവി ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനായി വേദിയായി യുകെയിലെ മാഞ്ചെസ്റ്ററില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും രമേശ് പിഷാരടിയും എത്തിയത്.അവാര്‍ഡ് നിശയ്ക്ക് ശേഷവും ലണ്ടൻ ഓക്സ് ഫോർഡ് സ്ട്രീറ്റിലും കെന്റിലെ ലാവണ്ടർ പാർക്കിലും എന്ന് വേണ്ട എവിടെ നോക്കിയാലും മലയാളി താരങ്ങൾ ആയിരുന്നു. സന്ദര്‍ശിച്ച സ്ഥലങ്ങളുടെ ഒക്കെ ചിത്രങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
