കഴിഞ്ഞ ദിവസം ഞെട്ടലോടെ സിനിമാലോകവും , പ്രേക്ഷകരും കേട്ടിരുന്ന വാർത്തയാണ് മലയാളത്തിലെ മഹാനടൻ പ്രതാപ് പോത്തൻ അന്തരിച്ചു , അദ്ദേഹം ഒരു നടൻ മാത്രമല്ല സംവിധായകൻ, നിർമാതാവ് എന്നി നിലകളിൽ തന്റേതായ വ്യക്തിത്വം നേടിയ ഒരു അതുല്യ പ്രതിഭ കൂടിയാണ് പ്രതാപ് പോത്തൻ. ആരവം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ആദ്യമായി മലയാള സിനിമയിലേക്കു കടന്നു വന്നത്, ഇപ്പോൾ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻ ലാൽ  നടൻ പ്രതാപിന് കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധയാകുന്നത്.


താരത്തിന്റെ വാക്കുകൾ മഴയിൽ തണുത്ത തൊടുപുഴയിൽ ഇരുന്നു കൊണ്ടാണ് ഞാൻ പ്രതാപിന്റെ മരണ വാർത്ത അറിയുന്നത്. എനിക്ക് മുൻപ് സിനിമയിൽ എത്തിയ ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സഹോദരൻ ഹരിപോത്തനുമായിട്ട് ആയിരുന്നു കൂടുതലും എന്റെ സൗഹൃദം, എന്നാലും എന്റെ വ്യക്തിജീവിതത്തിലും, സിനിമ ജീവിതത്തിലും അദ്ദേഹം കൂടെ തന്നെ ഉണ്ടായിരുന്നു മോഹൻലാൽ പറയുന്നു. ഞാൻ സിനിമയിൽ ഏറ്റവും കൂടുതൽ ആദരിക്കുന്ന  ഒരു മഹാനടൻ ആയിരുന്നു ശിവാജി ഗണേശൻ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ എനിക്ക് അവസരം ഒരുക്കിത്തന്നത് പ്രതാപ് ആയിരുന്നു.

‘ഒരു യാത്രമൊഴി’എന്ന ചിത്രത്തിലൂടെ ആയിരുന്നു ഞാനും അദ്ദേഹവും ഒന്നിച്ചു അഭിനയിച്ചത് അതിന് എനിക്ക് അവസരം തന്നതിന്  എന്റെ സുഹൃത്തും സംവിധായകനുമായ പ്രതാപ് പോത്തനോട് ഞാൻ നന്ദി അറിയിക്കുന്നു. ഞങ്ങൾ ചെന്നയിൽ  വെച്ച് നിരന്തരം കണ്ടുമുട്ടാറുണ്ടായിരുന്നു, എന്തും വെട്ടിത്തുറന്നു പറയുന്ന അദ്ദേഹം വെറുമൊരു നിഷ്കളങ്കൻ കൂടിയാണ്. ഞാൻ സംവിധാനം ചെയുന്ന ‘ബറോസ്’എന്ന ചിത്രത്തിലെ ഉ ഡു എന്ന കഥാപാത്രത്തിന് ഡയലോഗ് ഡലിവറി  വരെ ചെയ്‌യേണ്ടത് അദ്ദേഹം ആയിരുന്നു. കൂടെ ഉള്ളവർ വിട പറഞ്ഞു പോകുമ്പോൾ ഒരുപാടു ഓർമ്മകൾ അവശേഷിപ്പിച്ചിട്ടായിരിക്കും  പോകുന്നത് അതുപോലെ തന്നെയാണ് പ്രതാപ് പോത്തൻ  നിറകണ്ണുകളോടെ മോഹനലാൽ പറയുന്നു.