മലയാളസിനിമയിലെമോഹൻലാൽ നായകനായ പിൻഗാമി എന്ന ചിത്രത്തിൽ ക്ലൈമാക്സ് രംഗം ഷൂട് ചെയുന്ന സമയത്തുഉണ്ടായ ഒരു അപകടത്തെ കുറിച്ച് ചിത്രത്തിന്റെ സഹസംവിധാനം ആയിരുന്ന ഷിബുലാൽ ഒരു ചാനലിന്അ നൽകിയ ഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. ബോംബ് ബ്ലാസ്റ്റില്‍ നിന്നും നടന്‍ ഇന്നസെന്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തെ കുറിച്ചാണ് ഷിബു ലാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1994ല്‍പുറത്തിറങ്ങിയ പിൻഗാമി എന്ന ചിത്രത്തിലെ വില്ലന്മാരുടെ കൂട്ടത്തിൽ അയ്യങ്കാർ എന്ന കഥാപാത്രത്തെ ആണ് ഇന്നസെന്റ് അഭിനയിച്ചത്.
ചിത്രത്തിലെ പ്രധാന വില്ലൻ എഡ്വിന്‍ തോമസ് എന്ന കഥാപാത്രത്തെ മോഹൻലാലിൻറെ കഥാപാത്രം കാറില്‍ ബോംബ് സെറ്റ് ചെയ്ത് റിമോട്ട് വഴിയാണ് കൊലപ്പെടുത്തുന്നത്. ബോംബ് ബ്ലാസ്റ്റ് നടക്കുന്നത്ഇന്നസെന്റിന്റെ കഥാപത്രവും ,മോഹൻലാലിൻറെ കഥാപാത്രവും ഒന്നിച്ചു നിന്നുകാണുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ കാണിക്കുന്നുണ്ട്. ആ ബോംബ് ബ്ലാസ്റ്റ് നടക്കുമ്പോള്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കാറിന്റെ ഡോര്‍ പറന്നുയര്‍ന്ന് ഇന്നസെന്റിന് നേര്‍ക്ക് വന്നു. പുക കാരണംഇന്നസെന്റ് അത് ശ്രെദ്ധച്ചില്ല.
എന്നാൽ ഈ രംഗം മോഹൻലാൽ ശ്രെദ്ധിച്ചു ഞൊടിയിടയിൽ തന്നെ ഇന്നസെന്റിനെ മാറ്റുകയും ചെയ്യ്തു. ഇല്ലെങ്കില്‍ അന്ന് ഡോര്‍ ദേഹത്ത് പതിച്ച് ഇന്നസെന്റ് മരിച്ചുപോയേനെ. ആ ഡോര്‍ പറന്ന് വരുന്നത് ക്ലൈമാക്‌സിലും ശ്രദ്ധിച്ചാല്‍ കാണാം’ ഷിബു ലാല്‍ പറയുന്നു.
