നടന്ന വിസ്മയം മോഹൻലാലിനെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ലാലേട്ടന്റെ അഭിനയം കണ്ട് എനി ഭാഷ താരങ്ങൾ വരെ സ്തംഭിച്ച് നിന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ലാലേട്ടന്റെ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഇന്നിപ്പോൾ പ്രണവ് മോഹൻലാലിനെ കുറിച്ച് ലാലേട്ടൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വ്യത്യസ്തമായ ഒരു ജീവിതമാണ് പ്രണവ് നയിക്കുന്നത്. അതുകൊണ്ട് തന്നെ പ്രണവിന്റെ ജീവിതവും എന്നും ചർച്ചകൾക്ക് വഴി വെക്കാറുണ്ട്.
ഒരു താരപുത്രൻ എന്ന എല്ലാ താര പരിവേഷവും മാറ്റി വെച്ചുകൊണ്ടാണ് പ്രണവ് തന്റെ ജീവിതം മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്. “പ്രണവ് യാത്ര ചെയ്യുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ്. എനിക്കും ഇതുപോലെ യാത്രകൾ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അന്ന് പറ്റിയില്ല. ഒന്ന് അൽപം മാറിപ്പോയിരുന്നെങ്കിൽ ഞാനും അതുപോലെ പോയേനെ. പ്രണവിനെ കാണുമ്പോൾ സന്തോഷമാണ്.
നമ്മൾ ആഗ്രഹിച്ചതും ചെയ്യാൻ പറ്റാത്തതുമായ ഒരുപാട് കാര്യങ്ങൾ അയാൾ ചെയ്യുന്നു. ഒരുപാട് യാത്ര ചെയ്യുന്നുണ്ട്. സ്വതന്ത്രനായി നടക്കുന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്. അതുപോലെ തന്നെ ഇടയ്ക്ക് സിനിമ ചെയ്യുന്നുമുണ്ട്.” എന്നായിരുന്നു ലാലേട്ടന്റെ വാക്കുകൾ. താരത്തിന്റെ ഈ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.