ലിജോ പെല്ലിശ്ശേരി, മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു, മലൈക്കോട്ടൈ വാലിഭൻ എന്നാണ് ചിത്രത്തിന്റെ പേര്.സിനിമ പ്രേമികൾ എല്ലാം തന്നെ ഈ ചിത്രത്തെ അടുത്ത വര്ഷം കാണാനായി ഉറ്റു നോക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ഈ ചിത്രം ഒരു സംഭവം തന്നെയായിരിക്കും എന്ന് തന്നെയാണ് പ്രേഷകരുടെ നിലപാട്. പി.എസ്. റഫീക്ക് ആണ് തിരക്കഥ. ഛായാഗ്രഹണം മധു നീലകണ്ഠൻ. സംഗീതം പ്രശാന്ത് പിള്ള.


ആർട് ഗോകുൽദാസ്. ടിനു പാപ്പച്ചൻ ആണ് സംവിധാന സഹായി.ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ്  ഈ ചിത്രത്തിൽ എത്തുന്നതും പറയുന്നു. ചിത്രത്തിനെ കുറിച്ചുള്ള പുതിയ വാർത്തകൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു എന്നാണ് സൂചനകൾ. ചിത്രത്തിൽ മോഹൻലാലിന്റെ ലുക്ക് എന്താകും,

ഈ ചിത്രത്തിലെ മറ്റു അഭിനേതാക്കൾ ആരായിരിക്കും എന്നുള്ള ചോദ്യങ്ങൾ പ്രേഷകരുടെ ഇടയിൽ നിന്നുമുയരുന്നുണ്ട്‌. ചിത്രത്തെ കുറിച്ചുള്ള പുതിയ വാർത്തകൾ നിരവധി ജനപിന്തുണ ആണ് ലഭിക്കുന്നത്. ജനുവരി 10  ഷൂട്ടിങ് ആരംഭിക്കുകയാണ്. രാജസ്ഥാൻ ഷെഡ്യൂൾ ഏകദേശം  രണ്ടര മാസത്തോളം നിലനിൽക്കും എന്നാണ് അറിയുന്നത്.