ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ.ബറോസ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഗോവയില്‍ എത്തിയതായിരുന്നു മോഹന്‍ലാല്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് തന്നെയാണ് സിനിമയുടെ സംവിധായകന്‍. ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയെ സന്ദർശിച്ച് നടൻ മോഹൻലാൽ. ഗവർണറുടെ അതിഥിയായിട്ടാണ് താരം ​ഗോവ രാജ്ഭവനിൽ എത്തിയത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സജി സോമനും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം മടങ്ങവെ പി എസ് ശ്രീധരൻ പിള്ള മോഹൻലാലിന് പെയിന്റിങ് സമ്മാനിച്ചു.

ഗവർണർ പി എസ് ശ്രീധരൻ പിള്ളയും മോഹൻലാലും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.മോഹൻലാല്‍ നായകനായ ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടാ’ണ്. തിയറ്ററുകളില്‍ മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മികച്ച മാസ് എന്റര്‍ടെയ്‍നറാണ് ചിത്രമെന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍.പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.