സിനിമ വാർത്തകൾ
6 വര്ഷം മുൻപേ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു, എന്നാൽ വേദനയോടു മോഹൻലാൽ

ഇപ്പോൾ കൊച്ചിയിൽ പാവം ജനങ്ങൾ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണത്തിൽ ഉണ്ടായ വലിയ തീ പിടുത്ത൦, ഈ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി നടൻ മോഹൻലാൽ ആറുവര്ഷങ്ങൾക്ക് മുൻപ് മുഖ്യ മന്ത്രിക്കു നൽകിയ കത്ത് വീണ്ടും ചർച്ച ആകുകയാണ്. അതെന്റെ മാത്രം ആശങ്ക അല്ലായിരുന്നു ഒരു നൂറായിരം ജനങ്ങളുടെ ആശങ്ക ആയിരുന്നു. ഇപ്പോൾ താരം അയച്ച കത്തിന്റെ സ്ക്രീൻ ഷൂട്ടുകളും, അന്ന് നടൻ യു ട്യൂബിൽ പങ്കുവെച്ച വീഡിയോയും ഇന്നു കൂടുതൽ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്.
താരത്തിന്റെ സ്വന്തം കയ്യപ്പടയിലുള്ള ലെറ്റർ തന്നെയാണ് ഇത്, താരത്തിന്റെ ഈ വീഡിയോയും, ലെറ്ററും കണ്ടിട്ട് ആരാധകർ പോലും പറയുന്നു ലാലേട്ടൻ ഇത് മുൻകൂട്ടി കണ്ടോ എന്ന് പോലും, ഇപ്പോൾ കൊച്ചിയിൽ നീറി പുകയുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. ഇപ്പോൾ ഈ പ്രശ്നം രൂക്ഷമാകുമ്പോൾ നടന്റെ ആറുവര്ഷങ്ങൾക്ക് മുൻപുള്ള ഈ കത്തും , വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.
മോഹൻലാൽ എന്ന നടൻ മുഖ്യ മന്ത്രിക്കു എഴുതുന്ന ഒരു സൗഹൃദ കത്തല്ല ഇതെന്ന് പറഞ്ഞാണ് ലെറ്റർ തുടങ്ങിയിരിക്കുന്നത്. കേരളവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ താൻ ബ്ലോഗിൽ എഴുതാറുണ്ടെന്നു നടൻ കത്തിൽ കുറിച്ചിരിക്കുന്നു. കേരളത്തെ പേടിപ്പിക്കുന്ന ഒരു ഭീകരൻ എന്ന് ചോദിച്ചാൽ ഞാൻ മാലിന്യം എന്ന ഉത്തരമേ നൽകൂ, ഞാൻ അടക്കമുള്ള എത്രയോ കലാകാരന്മാർ ഇതിനു വേണ്ടി തുനിഞ്ഞിറങ്ങിയിട്ടുണ്ട് എന്നാൽ ഒന്നും ഫലവത്തായില്ല. മാലിന്യം കുമിഞ്ഞു കൂടും തോറും പലമാതിരി അസുഖങ്ങളും ഉണ്ടായികൊണ്ടിരിക്കുകയാണ്, ഇതിനൊരു ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ അഞ്ചു വര്ഷം കഴിയുമ്പോൾ കേരളത്തെ കുറിച്ചോർക്കാൻ തന്നെ പേടിയാകുന്നു, തിരക്കിനിടയിൽ ഒരു നിമിഷം ഇതൊന്നു ഓർക്കുക അങ്ങ് മോഹൻലാൽ പറയുന്നു.
സിനിമ വാർത്തകൾ
മോഹൻലാലിൻറെ പുതിയ ലുക്കിനെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനുമായി ‘മലൈ കോട്ടൈ വാലിബൻ’

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആണ് ‘മലൈ കോട്ടൈ വാലിബൻ’,ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം അതീവ രഹസ്യത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്, ഇപ്പോൾ അതുപോലെയുള്ള ഒരു അപ്‌ഡേഷൻ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രത്തിൽ മോഹൻലാലിൻറെ പുതിയ ലുക്ക് ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.
മുൻപൊരിക്കലും മോഹൻലാൽ ഈ ലുക്കിൽ എത്തിയിട്ടില്ലാത്ത രീതിയിൽ ആണ് ലിജോ ജോസ് ഈ ചിത്രത്തിൽ താരത്തിനെത്തിക്കുന്നത്. ഈ ചിത്രത്തിനായി താരം ഇപ്പോൾ തന്റെ താടി നീട്ടിവളർത്തിയിരിക്കുയാണ്. ലൊക്കേഷനിലെ അണിയറ പ്രവർത്തകരുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രം കഴിഞ്ഞ വാരം വൈറലായിരുന്നു. അതിൽ നീട്ടി വളർത്തിയ താടിയോടെയാണ് മോഹൻലാൽ എത്തുന്നത്. മുമ്പ് ഒരു സിനിമയിലും പ്രത്യക്ഷപ്പെടാത്ത വിധം നീട്ടിയ വളർത്തിയ താടിയിൽ വാലിബനിൽ താരത്തെ കാണാം.
മലയാള സിനിമയിൽ വലിയ ഹൈപ്പ് നേടുന്ന ഒരു ചിത്രം തന്നെയാണ് ഈ ചിത്രം. ഇപ്പോൾ മോഹൻലാലിൻ്റെ ലുക്ക് സംബന്ധിച്ചാണ് പുതിയ അപ്ഡേഷനുകൾ വരുന്നത്. മോഹൻലാൽ ഫാൻസ് താരത്തിൻ്റെ ലുക്ക് സംബന്ധിച്ച് പല ഫാൻ മെയ്ഡ് പോസ്റ്ററുകൾഇപ്പോൾ പുറത്തിറക്കുന്നുണ്ട്.
- സിനിമ വാർത്തകൾ7 days ago
‘ഈശ്വരൻ അനുഗ്രഹിക്കട്ടെ’പിറന്നാൾ ആശംസകൾ അറിയിച്ചു മോഹൻലാൽ
- സിനിമ വാർത്തകൾ5 days ago
ഐശ്വര്യ രജനി കാന്തിന്റെ വീട്ടിലെ മോഷണം, മുഖ്യ പ്രതികളായ വീട്ടുജോലിക്കാരിയു൦ ,ഡ്രൈവറും അറസ്റ്റിൽ
- Uncategorized5 days ago
ലഹരി വിൽപ്പന കേസിൽ നടി അഞ്ചു കൃഷ്ണ അറസ്റ്റിൽ.
- പൊതുവായ വാർത്തകൾ7 days ago
കിണറു കുഴിക്കാൻ ഇനി ഈ അമ്മമാർ റെഡി . ഇതുവരെ കുഴിച്ചത് 42 കിണറുകൾ
- സിനിമ വാർത്തകൾ5 days ago
‘പുഷ്പ 2’ എത്തുന്നു , എന്നാൽ ഇനിയും സ്വാമി ഗാനത്തിന് ചുവട് വെക്കില്ല രശ്മിക പറയുന്നു
- പൊതുവായ വാർത്തകൾ6 days ago
നിയമ പോരാട്ടത്തിൽ കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ അഭിഭാഷകയായി ഇനി പത്മലക്ഷ്മി
- സിനിമ വാർത്തകൾ6 days ago
ഇനിയും എനിക്ക് രാഷ്ട്രീയം ഇല്ല, എന്നാൽ ഞാൻ പണ്ട് പിടിച്ച ആ പച്ച കൊടിയേ പിടിക്കൂ, ഒമർ ലുലു