നടൻ ഇന്നസെന്റിന്റെ മരണത്തിൽ വികാരഭരിതനായി നടൻ മോഹൻലാലിൻറെ ഒരു സോഷ്യൽ മീഡിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സ്നേഹവും ശ്വാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെ തന്നെയുണ്ടാകുമെന്ന് മോഹൻലാൽ കുറിച്ച്. എന്ത് കാര്യത്തിന് കൂടെ തന്നെ നിന്നിട്ടുള്ള നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്ന് എനിക്കറിയില്ല, ഇന്നും നിങ്ങൾ എന്നിൽ നിന്നും വിട്ടുപോയിട്ടില്ല  സങ്കടത്തോട് മോഹൻലാൽ പറയുന്നു.

എന്താ പറയേണ്ടത് എന്റെ ഇന്നസെന്റേ.. ആ പേര് പോലെ തന്നെ ലോകത്തിനു മുഴുവൻ ചിരിയും, സ്നേഹവും, സ്വാന്തനവും നൽകി ഒപ്പമുള്ളവരെ ഒരു സഹോദരനെ പോലെ  ചേർത്തുപിടിച്ചു ,എന്ത് കാര്യത്തിനും തണലായി നിന്നും തലോടലായും നിന്ന് നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കാൻ കഴിയുമെന്ന് എനിക്കറിയില്ല.

പോയില്ല എന്ന് വിശ്വസിക്കാൻ ആണ് ഇപ്പോളും മനസ് പറയുന്നത്. ഓരോനിമിഷവും ആ നിഷ്കളങ്ക ചിരിയും, സ്നേഹവും ശ്വാസനയുമായി എന്റെ ഇന്നസെന്റ് എന്റെ കൂടെ തന്നെ ഉണ്ട് എന്തുകാര്യത്തിന് ആയാലും,എവിടെ ആയാലും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെ തന്നെ കാണും. മോഹൻലാൽ കുറിച്ച്. കഴിഞ്ഞ ദിവസം രാത്രി 10.30  ഓടെ ആണ് എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിൽ അന്തരിച്ചത്. ന്യുമോണിയയും, ഹൃദയാഘാതവും ആണ് മരണകാരണം എന്ന് പറയുന്നു.