തിരനോട്ടം എന്ന സിനിമയിലൂടെ ഇന്നും  അഭിനയ  യാത്ര തുടങ്ങുന്ന ഒരു അതുല്യ നടൻ മോഹൻലാലിനെ കുറിച്ച് ഇപ്പോൾ ഒരു എഴുത്തുകാരിയുടെ കുറിപ്പാണു സോഷ്യൽ മീഡിയിൽ  വൈറൽ ആകുന്നതു. മോഹൻലാലിന്റെ  വെത്യസ്ത ചിന്താഗതിയുള്ള കാമുകിമാരെ  കുറിച്ച് എഴുത്തുകാരി   ഇന്ദുമേനോൻ പങ്കുവെച്ച കുറിപ്പ്, ഒരു ഞായറാഴ്ച്ച പെൺകുട്ടിയുടെ വീട്ടിൽ പെണ്ണ് കാണാൻ വന്ന പയ്യന്മാരുടെ  ഒരു പ്രവാഹം തന്നെയുണ്ടാകും. വന്നവർക്ക്‌ അവളെ പിടിക്കും എന്നാൽ അവൾക്ക് അവരെ വേണ്ട.പിന്നീട്  കുടുംബക്കാർ അവളോട്‌ ദേഷ്യപ്പെടും, എന്നിട്ട്  അവളോട് ചോദിച്ചു നിന്റെ മനസിൽ ആരെങ്കിലുമുണ്ടോ? അവൾ വിറച്ചുകൊണ്ട് പറയും  ഉണ്ട് ലാലേട്ടൻ.

80 കളിലെ  ചില സ്ത്രീകളുടെ മനസിലെ ലാലേട്ടനെ കുറിച്ചുള്ള പ്രണയത്തെ കുറിച്ച് എഴുത്തുകാരി ഇന്ദു മേനോൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ് തുടങ്ങുന്നത്. ഇവരെ കൂടതെ താനും തന്റെ കൂട്ടുകാരി ബിന്ദുവും  മോഹൻലാലിൻറെ കടുത്ത  ആരാധികമാരായിരുന്നു ഇന്ദു പറയുന്നു. ബിന്ദുവിനെ വിഷ്ണുലോകത്തിലെ സർക്കസ്സുകാരനെ ആണ് ഇഷ്ട്ടമെങ്കിൽ തനിക്കു താളവട്ടത്തിലെ ആ പ്രാന്തനെയും,  ചിത്രത്തിലെ രഞ്ജിനിയുടെ കവിളിൽ ഉമ്മ വെക്കുന്ന ആ കൊലയാളിയായ ചെറുപ്പകാരനെയും ആയിരുന്നു. അങ്ങനെ നിരവധി കഥാപാത്രങ്ങളെ ഇഷ്ട്ടപെട്ട  കാമുകികളെ കുറിച്ചും ഇന്ദു പരാമര്ശിക്കുന്നു.

സുചിത്രയുമായുള്ള വിവാഹത്തിന് കുശുമ്പ് കാണിച്ച ചില കാമിനികളും ഉണ്ടായിരുന്നു, പിന്നീട് മോഹൻലാലിനെ പ്പോലെ ഒരാളെ വിവാഹം ചെയ്യ്തു  ദുഃഖം തീർക്കുന്നവരുമുണ്ട്. തന്റെ സൗകുമാര്യം നിറഞ്ഞ ചുണ്ടുകൾ കൊണ്ട് പുഞ്ചിരി വിടർത്തി കാണിക്കുന്ന മോഹൻലാലിനെ പ്രണയിക്കാത്തവർ  ആരുമുണ്ടാകില്ല, മോഹൻലാലിൻറെ പല കഥാപാത്രങ്ങൾ  പല പെൺകുട്ടികളുടെയും മനം തകർത്തുണ്ട്. ലാലിനെ പ്രേമിച്ച ബിന്ദു തീപൊള്ളൽ  ഏറ്റു  മരിച്ചു. സുചിത്രയെ കണ്ടാൽ കൊല്ലാൻ  നോക്കിയ  ഷിമ്മീസുകാരിയെയും ഇന്ദു കുറിപ്പിൽ പറയുന്നു.കേരളത്തിലെ കാമുകിമാർ ലാലിനെ വെറുതെ വിടണേ  എന്ന് പറഞ്ഞു കൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നതും.