ഇന്നാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിൻറെ പിറന്നാൾ ദിനം, ഈ ദിനത്തിൽ എമ്പുരാന്‍’ ചിത്രത്തിലെ   ക്യാരക്ടർ ലുക്ക്  പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്  പൃഥ്വിരാജ്, ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടാ’ എന്ന കുറിപ്പോടെയാണ് പൃഥ്വി എംപുരാന്‍ പോസ്റ്റര്‍ പങ്കുവെച്ചത്. ഖുറേഷി അബ്രാമിന്റെ ഗെറ്റപ്പില്‍ നടന്നുവരുന്ന മോഹന്‍ലാല്‍ ആണ് പോസ്റ്ററിലുള്ളത്, ബോഡിഗാര്‍ഡുകള്‍ക്ക് മുന്നിലായി വളരെ  സ്‌റ്റൈലിഷ് ആയാണ് അബ്രാം  ഖുറേഷിയുടെ വരവ്.  മലയാളികള്‍ ഏവരും ഉറ്റ് നോക്കുന്ന ചിത്രമാണ് എമ്പുരാൻ

ഇന്ന് മോഹൻലാലിൻരെ ജന്മദിനം ആയത് കൊണ്ട് തന്നെ ചിത്രത്തിന്റെ അപഡേഷൻ ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു .  ഈ പ്രതീക്ഷ ഒട്ടും കുറയ്ക്കാതെയാണ് അബ്രാം ഖുറേഷിയുടെ കാരക്ടർ ലുക്ക്  എത്തിയത്.   ഈ പോസ്റ്റർ മോഹൻലാലും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്, മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന ഖ്യാതിയുള്ള ‘എമ്പുരാന്റെ’ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ചിത്രീകരണ സോഷ്യൽ മീഡിയിലെല്ലാം തന്നെ വൈറലായിരുന്നു, ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുരളി ഗോപിയാണ് കഥയും തിരക്കഥയും. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് , ഇന്ദ്രജിത്ത്, സായ് കുമാര്‍, ബൈജു സന്തോഷ്, സാനിയ അയ്യപ്പന്‍, സച്ചിന്‍ ഖേദേക്കര്‍ എന്നിവരും ലൂസിഫറിലെ തുടര്‍ച്ചയായി തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.