Connect with us

സിനിമ വാർത്തകൾ

താരരാജവ് മോഹൻലാലും, ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും  ഓണത്തിന് ഒരുമിച്ചെത്തുന്നു ഒരു  സൂപ്പർ പരസ്യത്തിലൂടെ!!

Published

on

മലയാളസിനിമയിലെ സൂപ്പർ താരജോഡികൾ ആയിരുന്നു മോഹൻലാലും, മഞ്ജു വാര്യറും. ഇരുവരും തകർത്തഭിനയിച്ച  ചിത്രങ്ങൾ ഇന്നും മലയാളി പ്രേഷകരുടെ മനസിൽ മായാതെ തന്നെയുണ്ട്. സിനിമയിൽ തകർത്തഭിനയിച്ച ഈ താരജോഡികൾ വീണ്ടും ഒന്നിക്കുന്നു എന്നുള്ള സന്തോഷവാർത്തയാണ് ഇപ്പോൾ  പുറത്തു വരുന്നത്. എന്നാൽ ഇരുവരും ഒന്നിക്കുന്നത് സിനിമയിൽ അല്ല, മൈജിയുടെ  തകർപ്പൻ പരസ്യ ചിത്രത്തിലൂടെ ആണ്. ഇതുവരെയും കേരളക്കര കാണാത്ത ബ്രെഹ്‌മാണ്ഡ പരസ്യചിത്രം ആണ് ഇപ്പോൾ മൈജി  ആവിഷ്കരിക്കുന്നതും.

കേരളത്തിലെ റീറ്റെയ്ൽ ശൃംഗലയായ മൈജി ഇപ്പോൾ  ഒരു  മഹാപരസ്യത്തിന്റെ തിരക്കിലാണ്,ഈ പരസ്യചിത്രത്തിൽ  അഭിനയിക്കാൻ വേണ്ടിയാണു  സൂപ്പർ താരങ്ങളായ മോഹൻലാലും, മഞ്ജു വാര്യരും ഒന്നിക്കുന്നതും.  മലയാള സിനിമയെ വെല്ലുന്ന തരത്തിലുള്ള ഒരു പരസ്യ ചിത്രമാണ്  മൈജി  ഒരുക്കുന്നതും. ഈ സൂപ്പർ സ്റ്റാറുകൾ ആദ്യമായിട്ടാണ് ഒരു പരസ്യ ചിത്രത്തിൽ ഒന്നിച്ചു അഭിനയിക്കുന്നതും. മോഹൻലാൽ  ഒരു മാസ്സ് ലുക്കിൽ എത്തുന്ന ഒരു പരസ്യ ചിത്രവുമായിരിക്കും എന്നാണ് മൈജി  ഉറപ്പ് തരുന്നതും.

മലയാളസിനിമയുടെ കമ്പ്ലീറ്റ് ആക്ടറും, ലേഡി സൂപ്പർ സ്റ്റാറും ഒന്നിക്കുന്ന മൈജിയുടെ  ഈ പരസ്യ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളം. ഈ  പരസ്യം സംവിധാനം ചെയ്യ്തിരിക്കുന്നതു മലയാളത്തിലെ നിരവധി മികച്ച പരസ്യ ചിത്രങ്ങൾ സമ്മാനിച്ച ജിസ് ജോയ് ആണ് , ഈ രണ്ടു സൂപ്പർസ്റ്റാറുകൾ അംബാസിഡറായിട്ടുള്ള  കേരളത്തിലെ  ഒരേ ഒരു ബ്രാൻഡ് ആണ് മൈജി. കേരളക്കര ആകെ ഇളക്കിമറിച്ച മൊബൈൽ  ശൃംഗലക്ക് തുടക്കമിട്ട ഒരു  ഷൂറൂം തന്നെയായിരുന്നു മൈജി , മൈജി  ചിത്രങ്ങൾ എല്ലാം തന്നെ ഇതുവരെയും വളരെ നല്ല രീതിയിൽ  സ്രെധിക്കപ്പെട്ടിട്ടുണ്ട്.

 

 

Advertisement

സിനിമ വാർത്തകൾ

“നന്‍പകല്‍ നേരത്ത് മയക്കം” മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…..

Published

on

“നന്‍പകല്‍ നേരത്ത് മയക്കം” എന്ന ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മമ്മൂട്ടി ആണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രം സംവിധാനം ചെയിതിരിക്കുന്നത് ലിജോ ജോസ് ആണ്. എന്നാൽ ഈ ചിത്രം തുടക്കം മുതൽ തന്നെ വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഈ ചിത്രത്തിന് ഒരു പ്രേത്യേകത കൂടിയുണ്ട് അതാണ് ആരാധകരും സിനിമ പ്രേക്ഷകരും ഒകെ തന്നെ കാത്തിരിക്കുന്നത്. എന്ത് എന്ന് വെച്ചാൽ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് “നന്‍പകല്‍ നേരത്ത് മയക്കം”.

ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടതിനു നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും വലിയ സ്വികാര്യതയാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ചിത്രികരണം എല്ലാം തന്നെ പൂർത്തിയാക്കിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പോസ്റ്ററിന് കമ്മന്റുകളുമായി നിരവധി പേര് എത്തിയിരുന്നു എന്ന് ചിത്രം റിലീസ് ആകും എന്ന് ചോദിച്ചു.മമ്മൂട്ടി ഒരു സ്കൂട്ടിൽ പോകുന്ന രംഗമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.ഈ സിനിമയുടെ ചിത്രികരണം തമിഴ് നാട്ടിൽ വെച്ചായിരുന്നു.എന്ന ചിത്രത്തിന്റെ ചിത്രികരണം കഴിഞ്ഞ വർഷ ആരംഭിച്ചതാണ്.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണ ബാനർ.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഹരീഷ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങൾ അശോകൻ, വിപിൻ , രാജേഷ് ശർമ്മ,രമ്യ തുടങ്ങിയവർ ആണ്.

 

 

 

Continue Reading

Latest News

Trending