മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ മാന്ത്രികത തന്നെ സൃഷിട്ടിച്ച ആളാണ് ജിജോ പൊന്നൂസ്, എന്നാൽ വീണ്ടും അതെ മാന്ത്രികത സൃഷിടിക്കാൻ എത്തുകയാണ് മോഹൻലാൽ സംവിധാനം ചെയ്‌യത് ബറോസിൽ, മലയാള സിനിമയിലെ നല്ലൊരു കൂട്ടുകെട്ട് തന്നെയാണ്ജിജോയും, മോഹൻലാലും, ഈ ഒരു കാര്യത്തെ കുറിച്ചു തുറന്നു പറയുകാണ് ജിജോയുടെ അസിസ്റ്റന്റ് ആയ രാജീവ് കുമാർ,

മൈഡിയര്‍ കുട്ടിച്ചാത്തന്‍ ആയിരുന്നു സംവിധാന സഹായി എന്ന നിലയിലുള്ള രാജീവിന്റെ ആദ്യ ചിത്രം. പിന്നീട് ജിജോ പുന്നൂസ് നിര്‍മ്മിച്ച് മോഹന്‍ലാല്‍ നായകനായ ഒന്ന് മുതല്‍ പൂജ്യം വരെ ചെയ്തു,ഈ ചിത്രത്തിൽ ആണ് മോഹൻലാൽ സാറിനെ ആദ്യമായി പരിചയപെടുന്നത് തന്നെ രാജീവ് കുമാർ  പറയുന്നു. അദ്ദേഹം എന്നെ കൊണ്ടും അഭിനയിപ്പിക്കുമായിരുന്നു.

ചില എക്സ്പ്രഷനില്‍ വായിക്കുമ്പോള്‍ എന്നാല്‍ അണ്ണന്‍ ഒന്ന് അഭിനയിച്ച് കാണിക്ക് എന്ന് ലാല്‍ സാര്‍ പറയും.പടം കുറച്ച് ഓവര്‍ ഷൂട്ട് ചെയ്തപ്പോള്‍ ലാല്‍ സാറിന് ഡേറ്റ് പ്രശ്‌നമമായിത്തീര്‍ന്നു,അദ്ദേഹത്തിന് വേറെ കമ്മിറ്സ്മെന്റ് കൂടിയുണ്ടായിരുന്നു, അതുകൊണ്ടു ലാൽ സാറിന്റെ പേടി ഇതായിരുന്നു ,  നമ്മള്‍ ഡേറ്റില്ലെന്ന് പറഞ്ഞാല്‍ ജിജോ എന്നെ മാറ്റി വേറെ ആളെ വച്ച് ഷൂട്ട് ചെയ്യും. അങ്ങനെ തീരുമാനിക്കുന്ന ആളാണ് ജിജോ എന്നാണ്,ആ കാര്യം അദ്ദേഹം എന്നോട് തുറന്നു പറയുകയും ചെയ്യ്തു രാജീവ് കുമാർ പറയുന്നു.