കഴിഞ്ഞ ദിവിസംയിരുന്നു നടൻ മോഹൻലാലിന്റെ 64ആം പിറന്നാൾ ,ഭാര്യ സുചിത്രയ്‌ക്കൊപ്പം താരം പിറന്നാൾ ആഘോഷിക്കുന്ന ഫോട്ടോയും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്യ്തു, ഇപ്പോൾ പിറന്നാൾ ദിനത്തോടനുബന്ധിച്ച് തന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിനം മറന്നു പോയതിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, പഴയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ ഈ കാര്യം വെളിപ്പെടുത്തുന്നത്, പ്ലാനിംഗോട് കൂടിയുള്ള കാര്യങ്ങളോ എല്ലാം ഓര്‍ത്ത് വെച്ച് അവരെ സന്തോഷിപ്പിക്കാനുള്ള കാര്യങ്ങളൊന്നും താന്‍ ചെയ്യാറില്ല.ഏപ്രില്‍ 28 ആണ് തന്റെ വിവാഹ വാര്‍ഷികം. ഒരിക്കല്‍ ആ ദിവസം താന്‍ മറന്നു പോയി.
സത്യത്തില്‍ അന്ന് നടന്നത്, താന്‍ അന്ന് ദുബായ്ക്ക് പോവുകയാണ്. അപ്പോള്‍ തന്റെ ഭാര്യ തന്റെ കൂടെ തന്നെ എയര്‍പോര്‍ട്ടില്‍ വിടാനായി കൂടെ വന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് താന്‍ യാത്ര പറഞ്ഞ് പിരിഞ്ഞു, അതിന്റെ ലോഞ്ചില്‍ ഇരിക്കുന്ന സമയത്ത് തനിക്ക് ഒരു ഫോണ്‍ വന്നു. എന്നിട്ട് തന്നോട് പറഞ്ഞു, ബാഗിനുള്ളില്‍ ഒരു സാധനം വെച്ചിട്ടുണ്ട്. ഒന്ന് നോക്കണം എന്ന് പറഞ്ഞു. താന്‍ എന്താണെന്ന് ചോദിച്ചു. അല്ല അത് നോക്കൂ എന്നാണ് പറഞ്ഞത്. താന്‍ കൈയ്യില്‍ ഉള്ള ബാഗ് തുറന്നു നോക്കിയപ്പോള്‍ കണ്ടത് അതൊരു പ്രസന്റ് ആയിരുന്നു.
അതൊരു മോതിരമായിരുന്നു. ഞാന്‍ ഈ മോതിരം എടുത്ത് നോക്കിയപ്പോള്‍ അതിന്റെ കൂടെ ഒരു കുറിപ്പ് കൂടിയുണ്ടായിരുന്നു. ഈ ദിവസം എങ്കിലും മറക്കാതിരിക്കുക. ഇത് നമ്മുടെ വെഡ്ഡിംഗ് ആനിവേഴ്‌സറിയാണെന്ന്. തനിക്ക് ശരിക്കും സങ്കടം തോന്നി മോഹൻലാൽ പറയുന്നു, ഇത്തരം കാര്യങ്ങളില്‍ ഒന്നും ശ്രദ്ധിക്കാത്ത ഒരാളാണെന്ന് അന്ന് തനിക്ക് തോന്നി,ഈ ദിവസമെങ്കിലും മറക്കാതിരിക്കൂ എന്ന് പറയുമ്പോള്‍ ഇത്തരം ചെറിയ ചെറിയ കാര്യങ്ങള്‍ ആണല്ലോ വലിയ വലിയ കാര്യം. അതില്‍ ഒരു കുറ്റപ്പെടുത്തലിന്റെ സ്വരമുണ്ട്. എന്തായാലും അതിന് ശേഷം താന്‍ ആ ദിവസം മറന്നിട്ടില്ല. ഇത് തനിക്ക് ഒരു തിരിച്ചറിവായിട്ട് തനിക്ക് മാറി എന്നതാണ് എന്നും മോഹൻലാൽ പറയുന്നു