മോഹൻലാൽ, ബി ഉണ്ണികൃഷ്ണൻ കൂട്ട് കെട്ടിൽ അണിയിച്ചൊരുക്കിയ സിനിമ ആയിരുന്നു ആറാട്ട്. ഈ ചിത്രം ഇറങ്ങിയതിനു ശേഷം ധാരാളം വിമർശനങ്ങൾ കേൾക്കേണ്ടി വന്നു മോഹൻലാലിനും, ചിത്രത്തിന്റെ സംവിധയകാൻ ഉണ്ണികൃഷ്ണനും,മറ്റു അണിയറ പ്രവർത്തകർക്കും. ഇപ്പോൾ സിനിമക്ക് എതിരായി ഉയരുന്ന വിമർശനങ്ങൾക്ക് പ്രതികരിക്കുകയാണ് ജോണി ആന്റണി. ഈ ചിത്രത്തിൽ ജോണി ആന്റണിയും ഒരു വേഷം ചെയ്യുന്നുണ്ട്. ഒരു നല്ല എന്റർ റ്റൈനെർ ചിത്രമാണ് ആറാട്ട് എന്നും ജോണി ആന്റണി പറയുന്നു.

ലാലേട്ടന്‍ ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്. എണ്‍പതുകളിലെയൊക്കെയുള്ള ലാലേട്ടനെ ചിത്രത്തില്‍ കാണാം. സ്പൂഫ് നല്ല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഇത് ആസ്വദിക്കുന്നുണ്ട് ജോണി ആന്റണി പറഞ്ഞു.കാ ശ് കൊടുത്ത് സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാം. എന്നാല്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ പറയരുത്. ചിലര്‍ തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നത്. ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്. ഇത്തരത്തിലുള്ള പ്രവണതകള്‍ വന്നിട്ട് അധികമായിട്ടില്ല. എന്തിനേയും നെഗറ്റീവായി കണ്ട് സന്തോഷമടയുന്നവരാണ് ഇക്കൂട്ടര്‍.

ഈ സിനിമയെ ഇകഴ്ത്തി പറയാൻ ഒരു കൂട്ടർ ശ്രെമിക്കുന്നുണ്ട് എന്ന് സംവിധായകൻ ഉണ്ണി കൃഷ്ണൻ പറഞ്ഞു. നെടുമുടിവേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ് എന്നിവരുള്‍പ്പെടെ നിരവധി മലയാളതാരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍.നെയ്യാറ്റിൻ കര ഗോപൻ എന്ന വേഷത്തിൽ ആണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.