Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അവർ നമ്മളുടെ യോദ്ധാക്കളാണ്, അവർക്കെതിരെയുള്ള അതിക്രമം നിർത്തു, ഡോക്ടർമാർക്കെതിരെയുള്ള അക്രമത്തെക്കുറിച്ച് മോഹൻലാൽ

കൊവിഡിന്റെ രണ്ടാം ഘട്ടത്തിലൂടെ രാജ്യം കടന്ന് പോകുമ്പോള്‍ മാനസികമായും ശാരീരികമായും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നവരാണ് ഡോക്ടര്‍മാര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഓക്ജിന്‍ ലഭിക്കാത്തതിന് സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നതിന് പകരം ഡോക്ടര്‍മാരെയാണ് ആളുകള്‍ തല്ലി ചതക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ടൊവിനോ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പാര്‍വ്വതി എന്നിവരെല്ലാം തങ്ങളുടെ സമൂഹമാധ്യമത്തിലൂടെ ഇതിനെതിരെയുള്ള ബോധവത്കരണത്തില്‍ പങ്കാളികളായിരിക്കുകയാണ്.നടന്‍ മമ്മൂട്ടിയും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ നടൻ മോഹൻലാൽ രംഗത്ത് എത്തിയിരിക്കുകയാണ്.

കോവിഡ് എന്ന മഹാമാരിക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തോളമായി പോരാടിക്കൊണ്ടിരിക്കുന്നവരാണ് നമ്മൾ എല്ലാവരും . ഈ യുദ്ധത്തിലെ മുന്നണി പോരാളികളാണ് ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകർ . വളരെ ദുഷ്ക്കരമായ ലോക്ക്ഡൗണ്‍ സമയങ്ങളിൽ നമ്മൾ എല്ലാവരും വീടുകളിൽ സുരക്ഷിതരായി ഇരിക്കുവാന്‍ ജീവൻ പോലും പണയം വെച്ച് അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ് .

Advertisement. Scroll to continue reading.

ഇതിന് മുമ്പ് നടി അഹാന കൃഷ്ണ ആഗോര്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ സംസാരിച്ച് രംഗത്തെത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നത് അത് എന്ത് കാര്യത്തിന്റെ പുറത്താണെങ്കിലും ശരിയല്ല. കാരണം നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കു എന്നാണ് അഹാന പറഞ്ഞത്

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

തമിഴ്‌സിനിമകളിൽ തമിഴ്‌നാട്ടുകാരായ കലാകാരന്മാരെമാത്രമേ സഹകരിപ്പിക്കൂ, ചിത്രീകരണം തമിഴ്‌നാടിന്‌ പുറത്താകരുത്‌, ഒഴിച്ചുകൂടാനാകാത്ത അവസരത്തിൽമാത്രമേ പുറമെ ചിത്രീകരണം നടത്താവൂവെന്നും ലംഘിച്ചാൽ ശിക്ഷാ നടപടികളുണ്ടാകും എന്ന തരത്തിൽ ഫെഫ്‌സി അല്ലെങ്കിൽ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത്...

സിനിമ വാർത്തകൾ

മലയാളത്തിലെ പ്രിയ താരങ്ങളെല്ലാം യൂറോപ്പിലും ലണ്ടനിലുമൊക്കെ അവധിക്കാലം ആഘോഷിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും കുഞ്ചാക്കോബോബനും,മഞ്ജുവാരിയരുമൊക്കെ യൂറോപ്പിൽ ഉണ്ട്. മോഹൻലാലും മമ്മൂട്ടിയും എം എ യൂസഫലിയുമൊക്കെ കണ്ടുമുട്ടിയത്ല്‍ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ മോഹന്ലാലൈൻ കണ്ടുമുട്ടിയതിന്റെ...

സിനിമ വാർത്തകൾ

സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. സിനിമയുടെ പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ വന്‍ പ്രതീക്ഷയാണ് മലൈക്കോട്ടൈ വാലിബന് ലഭിച്ചത്. മോഹൻലാൽ ആരാധകരും...

സിനിമ വാർത്തകൾ

സിനിമയിൽ അഭിനയിക്കുക എന്നത് മിക്കവരുടെയും സ്വപ്നം ആയിരിക്കും. പക്ഷെ എല്ലാവർക്കും അതിനു അവസരം ലഭിക്കാറില്ല. അപ്പൊൾ പിന്നെ മലയാ ളത്തിന്റെ താരരാജാവായ മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയുക എന്നത് ഏതൊരു അഭിനേതാവിന്റെയും...

Advertisement