മലയാള സിനിമയിൽ ഒരുപാടു പ്രണയ രംഗങ്ങൾ അഭിനയിച്ച നടൻ ആണ് മോഹൻലാൽ. ഒരുപാടു നായികമാരെ പ്രണയിച്ചിട്ടുണ്ട്. ഒന്നിച്ചു ഇഴുകി ചേർന്നും, പാട്ടുപാടിയും പ്രണയ രംഗങ്ങൾ അഭിനയിച്ച എന്നോട് പലരും ചോദിച്ചിട്ടുണ്ട് ഇങ്ങനെ പ്രണയ രംഗങ്ങൾ ചെയ്യുമ്പോൾ നല്ലരസം ആയിരിക്കും എന്ന് ,എന്നാൽ അവർക്കു അറിയില്ലല്ലോ പത്തു രണ്ടായിരം ആളുകൾ നോക്കി നിൽക്കുംപോൾ ആണ് നമ്മൾ ഈ പ്രണയ രംഗം ചെയ്യുന്നത്. എങ്കിൽ പോലും ലാലിൻറെ മുഖത്തു ഒരു ആത്മാർത്ഥത കാണുന്നുണ്ട് ഈ പ്രണയ രംഗം അഭിനയിക്കുമ്പോൾ ശരിക്കും ആ സമയത്ത് നായികമാരെ പ്രണയിക്കുമോ? എന്നാണ് മുകേഷിന്റെ ചോദ്യം.

പ്രണയം എന്ന് പറയുന്നത് വളരെ നല്ല ഒരു അവസ്ഥയാണ്. അതിന് വേണ്ടി എന്നൊന്നുമില്ല. ആ സമയത്ത് നമ്മള്‍ കുറച്ച് അവരിലേക്കും നല്‍കും എന്ന് മാത്രം. തീര്‍ച്ചയായിട്ടും നമ്മള്‍ ഒരു കഥാപാത്രമായി മാറുമ്പോള്‍ ഉള്ളിലൊരു പ്രണയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആ ഷോട്ട് കഴിയുമ്പോൾ അത് മനസിൽ നിന്നും കളയുക എന്നതാണ് ഒരു നടന്റെ ധര്മം.

മോഹൻലാൽ മുകേഷിനോട് പറഞ്ഞു. അതാണ് തനിക്കറിയേണ്ടത്. ഈ പ്രണയം കളയുമോ അതോ കുറച്ച് നാള്‍ കൊണ്ട് നടക്കുമോ? എന്നും മുകേഷ് ചോദിക്കുന്നുണ്ട്.ചിലത് കളയും, ചിലത് കുറച്ച് നാള്‍ കഴിഞ്ഞ് കളയും എന്നായിരുന്നു ചിരിച്ചു കൊണ്ട് മോഹന്‍ലാല്‍ നല്‍കിയ മറുടി. പിന്നാലെ തന്നെ അല്ല അല്ല എന്ന് പറഞ്ഞു കൊണ്ട് അത് ആ സമയം കഴിയുമ്പോള്‍ അങ്ങ് മാറും. ഇതൊരു മേക്ക് ബിലീഫ് അല്ലേ എന്ന് മോഹന്‍ലാല്‍ മുകേഷിനെ തിരുത്തുന്നുമുണ്ട്.ഒരു ചെറു പുഞ്ചിരിയോട്