സിനിമകൾ ഏതായാലും അത് കളർ ഫുൾ ആകാൻ എപ്പോളും ഡാൻസും, ഡാൻസേർസും ഉണ്ടാകണം, ഇപ്പോൾ മലയാളത്തിലെ ദിലീപിന്റെ കൂടെയും, മോഹൻലാലിന്റെയും കൂടെയുള്ള ഡാൻസ് ചെയ്ത് അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഉണ്ണി ഫിഡാക്, മോഹൻലാലിനൊപ്പം ‘ദേവദൂതൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയം എന്റെ നെഞ്ചിൽ വളരെ അങ്കലാപ്പ് ആയിരുന്നു, ഊട്ടിയിൽ വെച്ചയിരുന്നു അതിന്റെ ഡാൻസ് ക്രോയോഗ്രാഫ് ചെയ്യ്തത്.

അന്ന് പുള്ളിയെ ആദ്യമായി ആണ് കാണുന്നത്, ശരിക്കും പറഞ്ഞാൽ അദ്ദേഹത്തെ കണ്ടപ്പോൾ വളരെ സ്റ്റക്ക് ആയി പോയി, ഡാൻസ് ചെയ്യാൻ തോന്നിയതേയില്ല, എങ്ങനെ ഈ ഹീറോ മന്നന്റെ കൂടെ കളിക്കും, അങ്ങനെ മോഹൻലാൽ സാറിനെ കണ്ടപ്പോൾ അറിയാതെസ്റ്റക്ക് ആയി പോയ അവസ്ഥ വരെ ഉണ്ടായി, അതിന്റെ പേരിൽ സെറ്റിൽ നിന്നും പോകേണ്ടി വന്നു, ചിലപ്പോൾ  അദ്ദേഹം അറിഞ്ഞ് കാണില്ല,  സംവിധായകൻ ആയിരിക്കും അങ്ങനെ  മാറ്റി നിർത്തിയത് ഉണ്ണി പറയുന്നു

എന്നാൽ ദിലീപ സാറിന്റെ കൂടെ അങ്ങനെയല്ല, നല്ല കംഫോര്ട്ടബിൾ ആണ് അദ്ദേഹം നമ്മൾക്ക് നൽകുന്നത്. അദ്ദേഹം നമ്മളെ പേര് വിളിച്ചു കൊണ്ടൊക്കെ ആയിരിക്കും ഡാൻസ് ചെയ്യുന്നത്, അത്ര റിയലറ്റിക്ക് ആണ് അദ്ദേഹം.  പുള്ളി എല്ലാ കാര്യത്തിനും നമ്മളോടൊപ്പം ചേർന്ന് നിന്ന് വളരെ സപ്പോർട്ടീവ് ആയ ആർട്ടിസ്റ്റാണ്. ദിലീപ് സാറിന്റെ പടം ചെയ്യാൻ എല്ലാവര്ക്കും നല്ല താൽപര്യമാണ്. ഭയങ്കര ജോളിയാണ് ലൊക്കേഷനിൽ,ഉണ്ണി പറയുന്നുപുതിയ താരങ്ങൾ പലരും ചെയ്യാൻ പറ്റില്ലെങ്കിൽ പറഞ്ഞ് മാറി നിൽക്കാറുണ്ട്. പക്ഷെ മമ്മൂട്ടിയും മോഹൻലാലുമൊക്കെ എന്തിനു റെഡിയാണ്. അതുകൊണ്ടാണ് അവരിപ്പോഴും സൂപ്പർ സ്റ്റാർ പദവിയിൽ നിൽക്കുന്നത്