വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന് പല നടിമാരും സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യർ മുതൽ സംവൃതാസുനിൽ വരെ നിരവധി നടിമാരാണ് പ്രേക്ഷകർക്കു മുന്നിലേക്ക് വീണ്ടുമെത്തിയത്.അക്കൂട്ടത്തിൽ നടി മിത്ര കുര്യന്റെ പേര് എടുത്തുപറയേണ്ടത് തന്നെയാണ്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളായിരുന്നു മിത്ര കുര്യൻ. കുഞ്ചാക്കോബോബന് ഒപ്പം ഗുലുമാൽ, ദിലീപിനൊപ്പം ബോഡിഗാർഡ് എന്നീ ചിത്രങ്ങളിലൂടെ താരത്തിന് വളരെയധികം ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. നായിക കഥാപാത്രങ്ങൾ വളരെ കുറവായിരുന്നു എങ്കിലും സഹ താരത്തിന്റെ റോളുകളിൽ ഒക്കെയും താരത്തിന് വലിയ പ്രകടനം തന്നെ കാഴ്ചവയ്ക്കാൻ പലപ്പോഴും സാധിച്ചിട്ടുണ്ട്.


ലഭിച്ച കഥാപാത്രങ്ങളെ ഒക്കെ ഒന്നിനൊന്നു മികച്ചതായി തന്നെയാണ് താരം ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. സിനിമാ മേഖലയിൽ സജീവമായി തൻറെതായ ചുവടുറപ്പിച്ചു വന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും ഒരു ഇടവേള എഴുതിയ താരം സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കൊക്കെ പ്രത്യക്ഷപ്പെടാറ് ഉണ്ടായിരുന്നു. പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന സിനിമയുടെ ഓഡിയോ റീലീസിൽ പങ്കെടുക്കാൻ ഭർത്താവിനും മകനുമൊപ്പം എത്തിയത് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് മിത്ര.


നിരവധി ചിത്രങ്ങളിലാണ് താരം പിന്നീട് സജീവമായി നിലനിന്നിരുന്നത്. എല്ലാകാലത്തും താരത്തിന് ഓർത്തിരിക്കുന്ന ചിത്രം ബോഡിഗാർഡ് തന്നെയാണ്. ചിത്രത്തിലെ ദിലീപിനെ ചതിയിലൂടെ തട്ടിയെടുക്കുന്ന സേതുലക്ഷ്മി എന്ന കഥാപാത്രത്തെ താരം വളരെയധികം തന്മയത്വത്തോടെ കൂടി തന്നെ അവതരിപ്പിക്കുകയുണ്ടായി. ഈ കഥാപാത്രത്തിന് പകരം മറ്റൊരു താരത്തെ കണ്ടെത്താൻ കഴിയാത്തത് കൊണ്ടാകാം ഒരുപക്ഷേ തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്തപ്പോൾ ഇളയദളപതി വിജയ്യെ തട്ടിയെടുക്കുന്ന സീൻ വന്നത്. ബോഡി ഗാർഡിനു ശേഷം ലേഡീസ് ആൻഡ് ജന്റിൽമെൻ, ഗ്രാൻഡ്മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. പ്രശസ്ത കീബോർഡ് പ്ലെയർ സ്റ്റീഫൻ ദേവസിയുടെ ട്രൂപ്പിലെ കലാകാരനായ വില്യം ഫ്രാൻസിസാണ് മിത്രയുടെ ഭർത്താവ്.


സ്റ്റേജ് ഷോയ്ക്കിടെ പരിചയപ്പെട്ട സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ആറു വർഷത്തെ ഇടവേളക്ക് ശേഷം മിത്രാ കുര്യൻ എന്ന താരത്തിന്റെ തിരിച്ചുവരവ് ടെലിവിഷൻ സീരിയലിലേക്ക് ആണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്. മുൻപ് നിരവധി പരിപാടികളിൽ വിധികർത്താവായും അല്ലാതെയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമ്മ മകൾ എന്ന് പേരിട്ടിരിക്കുന്ന സീരിയലിൽ ആണ് മിത്ര അഭിനയിക്കാനായി എത്തുന്നത്. സി കേരളത്തിൽ സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന സീരിയലിൽ സംഗീത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകളും തമ്മിലുള്ള കഥയായിരിക്കും സീരിയലിന് ആസ്പദമായി വരുന്നത്. ഇപ്പോൾ കഴിവേറെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അഭിനയരംഗത്ത് അവസരങ്ങൾ കുറഞ്ഞു പോയത് എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് മിത്രാകുര്യൻ. എല്ലാകാലത്തും സ്ത്രീകളോട് സിനിമ മേഖലയിൽ ചില വിവേചനങ്ങൾ നിറഞ്ഞുനിൽക്കുന്നുണ്ട്. മറ്റുള്ളവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അവളുടെ മനസ്സും ശരീരവും ഉപയോഗിക്കാനും പലർക്കും താൽപര്യമുണ്ടെന്നും ആണ് താരം വ്യക്തമാക്കുന്നത്. വഴങ്ങി കൊടുക്കാത്തതിന്റെ പേരിലാണ് തനിക്ക് അവസരങ്ങൾ പലതും നഷ്ടമായതെന്ന് താരം വ്യക്തമാക്കുന്നു.