പൊതുവായ വാർത്തകൾ
ഇരുപത്തൊന്ന് വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിന് വിശ്വസുന്ദരി പട്ടം

ഇസ്രായേലിൽ നടന്ന മിസ് യൂണിവേഴ്സ് 2021 ഇന്ത്യൻ മോഡലും പഞ്ചാബി നടിയുമായ ഹര്‍നാസ് സന്ധുവിന് വിശ്വ സുന്ദരിപ്പട്ടം. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് വിശ്വസുന്ദരിപ്പട്ടം ലഭിക്കുന്നത്.ഇന്ത്യയുടെ അഭിമാനം ഒരിക്കൽക്കൂടി ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ് ഈ അവസരത്തിൽ .
2000ത്തിൽ ലാറ ദത്ത വിശ്വസുന്ദരിപ്പട്ടം നേടിയതിനു ശേഷം ഇതാദ്യമായാണ് മിസ് യൂണിവേഴ്സ് പട്ടം ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഹർനാസിനെ കൂടാതെ ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വനെ സെക്കൻഡ് റണ്ണറപ്പും പരാഗ്വേയുടെ നാദിയ ഫെരേര ഫസ്റ്റ് റണ്ണറപ്പുമായി പ്രഖ്യാപിക്കപ്പെട്ടു.ആഗോളതലത്തില്‍ തത്സമയ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആൻഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്.
ഇസ്രയേലിലെ ഏലിയറ്റിൽ വെച്ചായിരുന്നു ഇത്തവണത്തെ വിശ്വസുന്ദരി മത്സരം നടത്തിയത്. പരിപാടിയുടെ 70-ാം പതിപ്പായിരുന്നു ഇത്. മത്സരത്തിൽ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിക്കുന്നത്.1994ലായിരുന്നു ഇന്ത്യയ്ക്ക് ആദ്യമായി മിസ് യൂണിവേഴ്സ് പട്ടം ലഭിച്ചത്. അന്ന് സുസ്മിത സെൻ ആയിരുന്നു വിശ്വസുന്ദരി.
തുടർന്ന് ആറു വർഷത്തിനു ശേഷം ലാറ ദത്തയും ഇന്ത്യയിൽ നിന്നും വിശ്വസുന്ദരി കിരീടം ചൂടിയിരുന്നു .”ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?’.എന്നായിരുന്നു ഹര്‍നാസിനോട് അവസാന റൗണ്ടിൽ ചോദിച്ച ചോദ്യം.
‘അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു”.എന്നായിരുന്നു ഈ ചോദ്യത്തിന് ഹർനാസിന്റെ മറുപടി .
മുൻപ് ഫെമിന മിസ് ഇന്ത്യ 2019 മത്സരത്തിൽ ഹര്‍നാസ് സന്ധു അവസാന 12 പേരുടെ റൗണ്ടിലെത്തിയിരുന്നു.. മിസ് ദിവ 2021, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 മത്സരങ്ങളിലും ഹര്‍നാസ് വിജയിച്ചിട്ടുണ്ട്.2017-ല്‍ ടൈംസ് ഫ്രഷ് ഫേസിലൂടെയാണ് ഹര്‍നാസ് സൗന്ദര്യമത്സര യാത്ര ആരംഭിച്ചത്. 21 കാരിയായ ഹര്‍നാസ് ഇപ്പോള്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ്.
പൊതുവായ വാർത്തകൾ
സുശാന്ത് നിലമ്പൂർന് പെറ്റി അടിച്ചു എം.വി.ഡി..അനീതി ചൂണ്ടി കട്ടി സുശാന്തിന്റെ വീഡിയോ …

സുശാന്ത് നിലമ്പൂരിന്റെ കാറിലെ നമ്പർ പ്ലേറ്റിലെ പിഴവ് ചൂണ്ടിക്കാട്ടി 3000 പിഴയിട്ട് എം.വി.ഡി വീഡിയോ ചിത്രീകരിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇങ്ങനെ പിഴ ഇടാനുള്ള തെറ്റ് എന്താണെന്നാണ് സുശാന്ത് ചോദിക്കുന്നത്.
ഓട്ടോ ഓടിച്ചു ഉപജീവനം കണ്ടെത്തിയിരുന്ന സുശാന്ത് നിലമ്പൂർ കൂടുതൽ സമയവും ചിലവഴിച്ചത് പൊതു പ്രവർത്തനങ്ങൾക്കാണ് അങ്ങനെയാണ് സുശാന്തിനെ എല്ലാവരും അറിയുന്നത്.ആദ്യമായി അയൽവാസി കൂടിയായ ഹാരിസ് എന്ന വ്യക്തി ആക്സിഡന്റിൽ പെടുകയും പെട്ടെന്ന് വളരെ അധികം തുക ആവശ്യമായി വരുകയും ചെയ്തു. അങ്ങനെ വേറെ നിവർത്തി ഇല്ലാതെ പണം സമാഹരിക്കുന്നതിനായി സുശാന്ത് മുന്നിട്ടിറങ്ങുന്നത്.
എന്നാൽ സഹായം കൂടുതൽ ആളുകളിലേക്ക് എത്താൻ തുടങ്ങിയതോടെ ഒരുപാട് വിമർശനങ്ങൾ വരാൻ തുടങ്ങിയിരുന്നു. എന്നാൽ ഇതൊന്നും താൻ മൈൻഡ് ചെയ്യുന്നില്ല. കാരണം ഒരു മാസം മൂന്ന് പേർക്കാണ് സഹായം ആവശ്യമായി വന്നത് അങ്ങനെ വീഡിയോ പോസ്റ്റ് ചെയ്ത ആ മാസം ലഭിച്ചത് ഒന്നരകോടി രൂപയാണ്. ആ പണം കൊണ്ട് മൂന്ന് പേരുടെയും കാര്യങ്ങൾ സുഗമമായി നടന്നു. ബാലൻസ് വരുന്ന തുക പാവങ്ങളുടെ ആവശ്യങ്ങൾക്ക് തന്നെയാണ് ഉപയോഗിക്കുന്നത് എന്നും സുശാന്ത് പറഞ്ഞിരുന്നു.
- സിനിമ വാർത്തകൾ4 days ago
ആരാധകർ അന്വേഷിച്ച താരത്തിന്റെ ജീവിതം ഇപ്പോൾ ഈ അവസ്ഥായിലായി….
- സിനിമ വാർത്തകൾ5 days ago
മഞ്ജുവിനേയും, ആ പയ്യനെയും കണ്ടില്ല കൈതപ്രത്തിന്റെ ഈ വാക്കുകൾക്ക് എതിരെ സോഷ്യൽ മീഡിയ
- ഫോട്ടോഷൂട്ട്7 days ago
നാട്ടുകാർ എന്തുവേണേലും പറഞ്ഞോ എനിക്ക് അത് ഒന്നുമല്ല …
- സിനിമ വാർത്തകൾ4 days ago
അച്ഛന്റെയും അമ്മയുടെയും വിവാഹം ആണ് എന്റെ ജീവിതം ഇങ്ങനെ അകാൻ കാരണം…
- സിനിമ വാർത്തകൾ6 days ago
അടൂർ ഗോപാല കൃഷ്ണൻ, മോഹൻലാൽ പ്രശ്നത്തിനെതിരെ പ്രതികരിച്ചു കൊണ്ട് ധർമജൻ
- സിനിമ വാർത്തകൾ7 days ago
‘എലോൺ’ ടീസർ പുറത്തു വിട്ടു അണിയറപ്രവര്തകർ
- സീരിയൽ വാർത്തകൾ4 days ago
കുഞ്ഞു ജനിക്കുന്നതിനു മുൻപ് ദേവിക തന്റെ ആഗ്രഹം വെളിപ്പെടുത്തി എന്നാൽ വിജയ് അത് തടഞ്ഞു