മലയാളത്തിൽ ഒരു പിടി സിനിമകൾ ചെയ്യ്തു പ്രേഷകരുടെ  മനസിൽ ഇടം നേടിയ നടി ആണ് സൂര്യ മേനോൻ. ഇപ്പോൾ  തനിക്കു സിനിമയിൽ ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി.  എനിക്കുണ്ടായ ആ ദുരനുഭവം മറ്റു നടിമാർക്ക് ഉണ്ടാകാതിരിക്കട്ടെ എന്നും താരം പറയുന്നു. വളരെ മാന്യമായി തന്നെ  സിനിമകളിൽ ചിലർ ഇടപെടും. എന്നാൽ ചിലർ അങ്ങനെയല്ല സൂര്യ പറയുന്നു.

ഞാൻ ഒരു സിനിമ ചെയ്യാൻ പോയി , അതിൽ രണ്ടു നായികമാർ ആയിരുന്നു. ഞാൻ ആദ്യം ചെന്നപ്പോൾ ഒരു 4 സ്റ്റാർ ഹോട്ടലിൽ ഒക്കെയാണ് താമസം ഒരുക്കിയിരുന്നത്,അന്ന് രാത്രി സംവിധയകാൻ വന്നു പറഞ്ഞു റൂമിലേക്ക് ചെല്ലാൻ കുറച്ചു തിരക്കഥയെ കുറിച്ച് പറയാൻ ആണ്. പുള്ളി ഉദേശിച്ചത് ഞാൻ ഒറ്റക്ക് ചെല്ലുമെന്നായിരുന്നു എന്നാൽ ഞാൻ അമ്മയുമായി ആണ് പോയത്. അയാൾ അയാൾ കുളിച്ചു കുട്ടപ്പനായി റൂമിൽ ഇരിപ്പുണ്ട് അമ്മയെ അയാൾ കണ്ടിട്ട് എന്നോട് ചൂടായി പറഞ്ഞു ഞാൻ സൂര്യ ഒറ്റയ്ക്ക് വരാനല്ലിയോ പറഞ്ഞത്, എന്തിനാണ് അമ്മയെ കൊണ്ട് വന്നത്,

ഞാൻ ചോദിച്ചു, അമ്മ വന്നതിന് എന്താണ് കുഴപ്പമെന്ന്. അപ്പോൾ പുള്ളി വേറെ മീറ്റിംഗ് ഉണ്ട് പിന്നെ വിളിക്കാം പൊക്കൊളു എന്ന് പറഞ്ഞ് പറഞ്ഞുവിട്ടു. അപ്പോഴേക്കും നമുക്ക് കാര്യം മനസിലായി.എന്നാൽ അമ്മക്ക് ആകെ ടെൻഷൻ ആയി. പിറ്റേ ദിവസം ഞാൻ ലൊക്കേഷനിൽ എത്തിയപ്പോൾ അയാൾ എന്നോട് വളരെയധികം ദേഷ്യപ്പെട്ടു, ഞാൻ ഒന്നും ചെയ്യുന്നത് ശരിയാകുന്നില്ല എന്നൊക്കെ ആയിരുന്നു അയാളുടെ കുറ്റപ്പെടുത്തലുകൾ എന്നാൽ സിനിമ ചെയ്യ്തതിനു ശേഷം സിനിമ റിലീസ് ആയപ്പോൾ എന്റെ സീനുകൾ ഒന്നുമില്ലായിരുന്നു,അന്ന് അയാൾ എന്നോട് പറഞ്ഞത് ചിത്രത്തിലെ നായികആണെന്നാണ്. എന്തായലും ഞാൻ ആ സിനിമയിൽ ഇല്ലായിരുന്നു സൂര്യ പറയുന്നു.