ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി’. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സൂപ്പർഹീറോ ചിത്രം കൂടിയാണിത്. ഇതിന്റെ ആദ്യ ട്രെയിലർ യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിങ് ആയ ട്രയിലർ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലർ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഒരു കോടിയിലേറെ ആളുകളാണ് ഇതുവരെ മിന്നൽ മുരളിയുടെ ആദ്യ ട്രയിലർ കണ്ടത്. കഴിഞ്ഞ ദിവസമിറങ്ങിയ ബോണസ് ട്രെയ്ലറും ആരാധകർ ഏറ്റെടുത്തിരുന്നു.
നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24 ഇന്ത്യൻ സമയം ഉച്ചക്ക് 1.30ന് മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തും. 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.
നേരത്തെ ഗ്രേറ്റ് ഖാലി ഉൾപ്പെട്ട ടീസറും ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ മിന്നൽ മുരളിയുടെ സ്പീഡ് ടെസ്റ്റ് ചെയ്യാൻ സാക്ഷാൽ യുവരാജ് സിംഗ് തന്നെ എത്തിയിരിക്കുകയാണ്. ആറ് ബോളിൽ ആറ് സിക്സാണ് യുവരാജ് മിന്നൽ മുരളിയെ കൊണ്ട് അടിപ്പിച്ചത്. പക്ഷേ ഇനിയും വേറെ ഒരാൾ കൂടി വരുവാനുണ്ടെന്നാണ് ടീസറിൽ പറയുന്നത്. കാത്തിരിക്കാം..!