Connect with us

Hi, what are you looking for?

മലയാളം

മിന്നൽ മുരളി ചൈനയിൽ പ്രദർശിപ്പിച്ചപ്പോൾ : വീഡിയോ

മിന്നൽ മുരളി ചൈനയിലെ ഒരു സ്‌കൂളിൽ പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ പുറത്ത വന്നിരിക്കുകയാണ്. ബേസിൽ ജോസഫ് തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ എന്റെ ഈ ദിവസം മനോഹരമാക്കി എന്നാണ് പോസ്റ്റിൽ ബേസിൽ കുറിച്ചത്.

സിനിമ കണ്ട് കുട്ടികൾ ആർത്തു ചിരിക്കുന്നതും വീഡിയോയിൽ കാണാം. ചിത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പ്രദർശിപ്പിച്ചത്. കഴിഞ്ഞ ഡിസംബർ 24 ന് ഉച്ചയ്ക്ക് 1:30 തിനാണ് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ മിന്നൽ മുരളി സ്ട്രീം ചെയ്തത്.

Advertisement. Scroll to continue reading.

നെറ്റ്ഫ്ളിക്സ് ടോപ്പ് ടെൻ ലിസ്റ്റിൽ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നൽ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയർന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉൾപ്പെടെയുള്ളവർ മിന്നൽ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇടിമിന്നൽ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സൺ കുറുക്കൻമൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നൽ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം. റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചർച്ചകളായിരുന്നു സോഷ്യൽ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമാണ് ഏറെ ചർച്ചയായത്.

Advertisement. Scroll to continue reading.

ടൊവിനോക്കൊപ്പം അജു വർഗീസ്, മാമുക്കോയ ഹരിശ്രീ, അശോകൻ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോർജാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തിയത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഹോളിവുഡ് ചിത്രങ്ങളെ പോലെ മലയാളത്തിലും സൂപ്പർഹീറോപര്യവേഷം ചെയ്യ്തു പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഒരു ചിത്രം ആയിരുന്നു ‘മിന്നൽ മുരളി’. ബേസിൽ ജോസഫ് സംവിധാനം ചെയ്യ്ത ഈ ചിത്രം 2021 ക്രിസ്തുമസ് റിലീസായി...

സിനിമ വാർത്തകൾ

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം മിന്നൽ മുരളിയെ പുകഴ്ത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമയാണ് മിന്നൽ മുരളി എന്ന് അദ്ദേഹം...

സിനിമ വാർത്തകൾ

പ്രക്ഷേകർ ഏറെ ആകാശയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽമുരളി , മിന്നൽ മുരളി പോലെ ധാരാളം സൂപ്പർ ഹീറോ ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ട്. . ഇതിൽ നിന്ന് തെരഞ്ഞെടുത്ത ചില സൂപ്പർ ഹീറോ...

സിനിമ വാർത്തകൾ

ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി’. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സൂപ്പർഹീറോ ചിത്രം കൂടിയാണിത്. ഇതിന്റെ ആദ്യ ട്രെയിലർ യുട്യൂബിൽ റിലീസ്...

Advertisement