പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുന്നു ഗർഭാശയം ഗർഭധാരണത്തിനായി ഒരുങ്ങുന്നു വളർച്ച എത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന് ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിലേ ആരംഭിക്കുന്നു ബീജസംയോഗമോ ഗർഭധാരണമോ നടക്കാതെ വരുമ്പോൾ ഈ മുന്നൊരുക്കങ്ങൾ അവസാനിക്കുന്നു .ഈ പ്രവർത്തിയുടെ ഫലമായി യോനീനാളത്തിലൂടെയുണ്ടാകുന്ന രക്ത സ്രാവമാണ് ആർത്തവം

തലച്ചോറു മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോർമോണുകളുടെ സഹായത്തോടെ നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഒന്ന് ചേർന്നതാണ് ആർത്തവം. അണ്ഡാശയത്തിൽ ഹൈപ്പോതലാമസിലെയും പിറ്റ്യുറ്ററിയിലെയും ഹോർമോണുകളുടെ പ്രവർത്തന ഫലമായി എല്ലാമാസവും ഒരു അണ്ഡം വളർച്ചയെത്തി പുറത്തുവരും ഇതാണു അണ്ഡവിസർജനം .ഇതിനൊപ്പം ഗർഭപാത്രത്തിൽ ധാരാളം മാറ്റവും സംഭവിക്കുന്നു ഈ അണ്ഡം ബീജവുമായി ചേർന്നില്ലെങ്കിൽ ഗർഭപാത്രത്തിലെ മറ്റങ്ങൾ പ്രയോജന രഹിതമാകുകയും അവിടെ രൂപപ്പെട്ട എൻഡോമെട്രിയം സ്തരം പൊട്ടി രക്തത്തോടൊപ്പം പുറത്ത് പോകുന്നു സാധാരണഗതിയിൽ 15 വയസിനുള്ളിൽ ആർത്തവം വരാറുണ്ട് , ശാരീരിക വളർച്ച , സ്തന വളർച്ച കക്ഷത്തെയും മറ്റു രഹസ്യ ഭാഗങ്ങളിലെയും രോമവളർച്ച എന്നിവ ശരിയായ രീതിയിൽ ഉണ്ടെങ്കിൽ 15 വയസിനുള്ളിൽ ആർത്തവം ആയില്ലെങ്കിലും അധികം ഭയക്കേണ്ടതില്ല കുറച്ചു കൂടി നോക്കാം

15 വയസു കഴിഞ്ഞിട്ടും ഇത്തരം ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കിൽ ശ്രദ്ധിക്കണം ഗർഭപാത്രത്തിലെ മുഴകൾ തൈറോയ്ഡ് ഗ്രന്ഥി യുടെ പ്രവർത്തന തകരാറുകൾ എന്നിവ മൂലം ആർത്തവം വൈകാം,ഗർഭപാത്രവും മറ്റു പ്രത്യുല്പാദന അവയവങ്ങളും വേണ്ടവിധം വികാസം പ്രാപിച്ചില്ലെങ്കിലും ആർത്തവംവൈകാം, യോനീനാളം അടഞ്ഞിരിക്കുന്നത് മൂലം ഉള്ളിലെ പ്രവർത്തനങ്ങൾ വേണ്ടവിധം നടന്നാലും ആർത്തവ രക്തം പുറത്ത് വരാതെ ഇരിക്കും ചെറിയൊരു ശസ്ത്ര ക്രിയയിലൂടെ ഇത് പരിഹരിക്കാം ജന്മനാതന്നെ യോനി ഭാഗികമായോ പൂർണ്ണമയോ ഇല്ലാതിരിക്കുക്ക ഗർഭപാത്രം അണ്ഡാശയം എന്നിവ ഇല്ലാതിരിക്കുക എന്നീ അവസ്ഥക ൾ ആർത്തവം ഇല്ലായിമയ്ക്ക് കാരണമാണ് . 15 വയസു കഴിഞ്ഞിട്ടും ആർത്തവം വരാത്തവർ ഡോക്ടറെ കാണേണ്ടത് ആത്യാവശ്യം ആണ്